ബംഗാളിൽ വർണ്ണാഭമായി മർകസിന്റെ റിപ്പബ്ലിക് ദിനാഘോഷം

0
1401
മര്‍കസ് ത്വയ്ബ ഗാര്‍ഡന് കീഴില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷചടങ്ങില്‍ ഷൗക്കത്ത് നഈമി സംസാരിക്കുന്നു.
മര്‍കസ് ത്വയ്ബ ഗാര്‍ഡന് കീഴില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷചടങ്ങില്‍ ഷൗക്കത്ത് നഈമി സംസാരിക്കുന്നു.
SHARE THE NEWS

കൊൽക്കത്ത: വെസ്റ്റ് ബംഗാളിലെ വിവിധ മേഖലകളിലായി പരന്നു കിടക്കുന്ന മർകസിന്റെ വൈജ്ഞാനിക ജീവകാരുണ്യ ജ്ഞാനനികേതനമായ ത്വയ്‌ബ ഗാർഡന് കീഴിൽ വർണ്ണാഭമായ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ഹിന്ദ് സഫർ യാത്രയുടെ ഭാഗമായി ബംഗാളിൽ പര്യടനം നടത്തുന്ന എസ്.എസ്.എഫ് ദേശീയ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾ ഭരണഘടനയുടെ മൂല്യം സ്മരിക്കുന്ന വിവിധ പരിപാടികളും സംഘടിപ്പിച്ചു. ഷൗക്കത്ത് നഈമി കശ്മീർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്‌തു. സുഹൈറുദ്ധീൻ നൂറാനി അധ്യക്ഷത വഹിച്ചു. അബ്ദുൽ കലാം മാവൂർ, അബ്ദുൽ മജീദ് അരിയല്ലൂർ, അബൂബക്കർ സിദ്ധീഖ്, ഇബ്രാഹീം സഖാഫി, ശരീഫ് നൂറാനി, ഡോ. നൂറുദ്ധീൻ റാസി തുടങ്ങിയവർ സംസാരിച്ചു.


SHARE THE NEWS