ബംഗാൾ മർകസിന് കീഴിൽ വീടുകൾ 8 നിർമിച്ചു നൽകി

0
825
ബംഗാളിലെ മർകസ് സ്ഥാപനമായ ത്വയ്‌ബ ഗാർഡന് കീഴിൽ നിർമിച്ച വീട് സുഹൈർ നൂറാനി ഉദ്‌ഘാടനം ചെയ്യുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മർകസ് സ്ഥാപനമായ ത്വയ്‌ബ ഗാർഡന് കീഴിൽ 8 വീടുകൾ പാവപ്പെട്ട കുടുംബങ്ങൾക്ക് നിർമിച്ചു നൽകി. നിർധനരും രോഗികളുമായ ആളുകൾ വീടുകളില്ലാതെ യാതനയിൽ കഴിയുന്ന സ്ഥലങ്ങളിലാണ് ഏറ്റവും അർഹരായവരെ നോക്കി മർകസ് വീട് നിർമിച്ചു നൽകിയത്. വിദ്യാഭ്യാസ രംഗത്തും ജീവകാരുണ്യ രംഗത്തും ശ്രദ്ധേയമായ ഇടപെടലുകളാണ് ത്വയ്‌ബ ഗാർഡൻ നിർവ്വഹിക്കുന്നതെന്ന് ഡയറക്ടർ സുഹൈർ നൂറാനി പറഞ്ഞു. ആദ്യ ഘട്ടത്തിൽ 50 വീടുകൾ നിർമിക്കാനാണ് പദ്ധതിയിടുന്നത്. അടിസ്ഥാനപരമായ സൗകര്യമില്ലാത്ത കുടുംബങ്ങൾക്ക് വിദ്യഭ്യാപരമായ ആലോചനകൾ വരണമെങ്കിൽ വാസം ശരിയാവണം. അതിനാൽ, വീട്, വസ്ത്രം, വെള്ളം തുടങ്ങി നിരവധി സൗകര്യങ്ങളാണ് സ്ഥാപനം നിർവ്വഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.