ബദ്ര്‍ അനുസ്മരണ സമ്മേളനം ഇന്ന് മര്‍കസില്‍

0
666

കോഴിക്കോട്: ബദ്ര്‍ അനുസ്മരണ സമ്മേളനവും തവസ്സുല്‍ പ്രാര്‍ത്ഥനയും ഇന്ന്(ചൊവ്വ) അസര്‍ നിസ്‌കാരാനന്തരം മര്‍കസില്‍ നടക്കും. സയ്യിദ് അലി ബാഫഖി പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കും. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് അബ്ദു സ്വബുര്‍ ബാഹസന്‍ അവേലം, സയ്യിദ് ജസീല്‍ കാമില്‍ സഖാഫി സംബന്ധിക്കും. ഇഫ്താറോടു കൂടി അനുസ്മരണ സംഗമം സമാപിക്കും.