ബഹുസ്വരതയുടെ ശില്പ സൗന്ദര്യം: പുരുഷന്‍ കടലുണ്ടി എം.എല്‍.എ

0
1010
SHARE THE NEWS

ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വരതയും സാംസ്‌കാരിക സൗന്ദര്യവും നിസ്തുലമാണ്. മതേതര ജനാധിപത്യ സങ്കല്‍പവും രാഷ്ട്രീയ അവബോധവുമാണ് ഇന്ത്യയെ ബഹുമത ഭാഷ വര്‍ഗ ഭാരതത്തിന്റെ അസ്തിത്വവും വ്യതിരിക്തതയും. ഈ സദ്ഭാവനയേയും സമന്വയ തലത്തേയും പരിരക്ഷിക്കുന്നതില്‍ ഓരോ ജനവിഭാഗവും അവരുടേതായ പങ്ക് ചരിത്രപരമായി കാലാകാലങ്ങളിലായി നിര്‍വഹിച്ചു പോരുന്നുണ്ട്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ പൈതൃക ഭൂമിയായ ഇന്ത്യയുടെ നാലതിരുകള്‍ക്കുള്ളില്‍ ജീവിതം നയിക്കുന്നവരുടെ ചിത്രം പകര്‍ത്തുമ്പോള്‍ മനോഹരമായൊരു നിറക്കൂട്ടായിരിക്കും ലഭിക്കുക. വ്യത്യസ്ത മതങ്ങള്‍, സമൂഹങ്ങള്‍, സമുദായങ്ങള്‍, രാഷ്ട്രീയ ചിന്താധാരകള്‍, വംശങ്ങളുടെയും വര്‍ഗങ്ങളുടെയും ചാരുതയാര്‍ന്ന ക്യാന്‍വാസ്. നയനാനന്ദകരമായ ഈ ചിത്രമാണ് ലോകത്തിന്റെ ഫ്രെയ്മില്‍ ഇന്ത്യയെ വ്യത്യസ്തമാക്കു സൗന്ദര്യഘടകം. ഈ ഖ്യാതിക്കു കാരണം ഇന്ത്യ പുലര്‍ത്തി പോന്ന സാംസ്‌കാരിക അവബോധവും ചരിത്രപരമായ ഉല്‍ബുദ്ധതയുമാണ്. പക്ഷേ, ഈ സൗന്ദര്യം പതിയെ മാഞ്ഞു പോയേക്കാവുന്ന അവസ്ഥയാണിന്നുള്ളത്. യമുനയുടെ തീരത്ത് ഭാരതത്തിന്റെ പ്രണയ സംഗീതശില്‍പമായി സ്ഥിതി ചെയ്യുന്ന താജ്മഹല്‍ എന്ന പൈതൃകം പറയുന്ന ചരിത്രവര്‍ത്തമാനം ഭാരതത്തിന്റെ സ്‌നേഹ സങ്കല്‍പത്തിന്റേതാണ്.
ഷാജഹാനെന്ന ചക്രവര്‍ത്തി പ്രിയതമയ്ക്കു പണിത സ്മാരകം എന്നതിലുപരി ഇന്ത്യയുടെ മഹിതമായ സംസ്‌കൃതിയുടെ ആലേഖനം കൂടിയാണീ സൗധം. ലോകം പ്രണയാതുരമായ ഹൃദയവും തേടി ഭാരതത്തിലെത്തുന്നത് ‘താജെന്ന’ ജീവിത ശില്‍പത്തെ കൂടിസ്മരിച്ചു കൊണ്ടാണ്. യമുനയുടെ തീരത്ത് മായാ മോഹിനിയായി മനം കവരുന്ന ആകാരവടിവില്‍ സൗന്ദര്യം പൊഴിക്കുന്ന താജ്മഹലിലെത്തുമ്പോള്‍ ഓരോ ഭാരതീയനും ഓര്‍ക്കുന്ന മറ്റൊരു രൂപം കൃഷ്ണന്റേതു കൂടിയാണ്. കംസനില്‍ നിന്നും ശ്രീകൃഷ്ണനെ രക്ഷിക്കാന്‍ യമുനാനദി ഹൃദയം പിളര്‍ത്തി ശ്രീ കൃഷ്ണന് രക്ഷപ്പെടാനുള്ള വഴി ഒരുക്കി. ഈ നദിയുടെ തീരത്താണ് താജെന്ന വെണ്ണക്കല്‍ സൗധം. ഈ മനോഹര നിര്‍മിതിയെ മായ്ച്ചുകളയാനൊരുങ്ങുമ്പോള്‍ നശിപ്പിക്കുന്നത് ഭാരതത്തിന്റെ തന്നെ ആത്മാവിനെയാണ്. നിര്‍ാമാണാത്മകമായ ഇന്ത്യയുടെ സ്വത്വത്തെ നിരാകരിക്കാനും നിഷ്‌കാസനം ചെയ്യാനുമുള്ള ത്വരക്കു പിന്നിലെ പ്രധാനകാരണം ഇന്ത്യാ ചരിത്രവും ഭാരതത്തിന്റെ യഥാര്‍ത്ഥ ചരിത്രവും മനസ്സിലാക്കുതിലെ വിമുഖതയും സ്വാര്‍ഥമായ രാഷ്ട്രീയ ചിന്തയുമാണ്.
മതം, രാഷ്ട്രീയം, രാഷ്ട്രം, സമൂഹം എന്തെന്ന് വിവേചിച്ചറിയാനുള്ള അവബോധ പഠനങ്ങളും പ്രവര്‍ത്തനങ്ങളും കൊണ്ടുമാത്രമേ ഇത്തരം വര്‍ഗീയ പ്രതിരോധ പ്രവണതകളെ ഇല്ലായ്മ ചെയ്യാന്‍ കഴിയുകയുള്ളൂ. മനുഷ്യനെ തിരിച്ചറിയാനുള്ള പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന പാഠശാലകള്‍ ഇതിനനിവാര്യമാണ്. മര്‍കസുസ്സഖാഫത്തിസുന്നിയ്യയിലൂടെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഈ ദൗത്യത്തിലേക്കാണ് പാദമൂന്നിയത്. മാനവികതയുടെ പക്ഷത്തോട് ചേര്‍ുനില്‍ക്കുന്ന അധ്യാപനങ്ങളാണ് മര്‍കസ് സ്ഥാപനങ്ങള്‍ വിളംബരം ചെയ്യുന്നത്. മതത്തിന്റെ സത്തയും സാരവും മറികടക്കാതെ ബഹുസ്വരതയുടെ ആഴവും പരപ്പും നെഞ്ചേറ്റിയുള്ള സാംസ്‌കാരിക നവോത്ഥനത്തിനും കൂടിയാണ് കാന്തപുരം യത്‌നിക്കുതെന്നു കൂടി പറയാം.
അറിവാണ് ജീവിതത്തെ സക്രിയമാക്കുത്. സേവന ബോധവും നിര്‍മാണാത്മ ചിന്തയും ധാര്‍മിക നിഷ്ഠയുമുള്ള ഒരു സമൂഹത്തെ സമകാലിക പരിജ്ഞാനത്തോടെ വളര്‍ത്തിയെടുക്കുമ്പോള്‍ മാത്രമേ ഏതൊരു സ്ഥാപനവും ലക്ഷ്യത്തിലെത്തുകയുള്ളൂ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തെയാണ് കാന്തപുരം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. മതത്തിന്റെ മൗലിക തത്വങ്ങളെ സസൂക്ഷ്മമായി കൈയാളുമ്പോഴും രാഷ്ട്രത്തിന്റെ ഭദ്രതയ്ക്കും ജനാധിപത്യപരമായ ഉന്നതിക്കും പ്രയത്‌നിക്കുന്നുവെന്നതാണ് മര്‍കസ് പ്രസ്ഥാനം ഇതര മതസംഘടനകളില്‍ നിന്ന് വ്യതിരിക്തമാകുത്.
വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കുകയും മതമൂല്യങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗിക്കുകയും ചെയ്യുന്ന പരിസരത്താണ് വൈജ്ഞാനിക വിനിമയത്തിന്റെയും മതദര്‍ശനങ്ങളുടെയും യഥാര്‍ത്ഥ തലങ്ങളെയും തത്വങ്ങളെയും മര്‍കസിലൂടെ സമൂഹത്തിന് പരിചയപ്പെടുത്തുന്നത്. വിജ്ഞാനം വിളക്കാണ്. കത്തിജ്വലിക്കുന്ന പ്രകാശം. ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടല്ലോ ‘ഇരുളില്‍ നിന്നും പ്രകാശത്തിലേയ്ക്ക്.’ ഈയൊരു കാഴ്ചപ്പാടിനെ അന്വര്‍ഥമാക്കുന്നതാണ് മര്‍കസിന്റെ കവാടം. വിജ്ഞാനങ്ങളില്‍ നിന്നും മാത്രമെ നിര്‍മിതികളും ജീവിത നിര്‍വഹണങ്ങളും സാധ്യമാകൂ എന്ന് ധ്വനിപ്പിക്കുന്ന മനോഹര കവാടം. അക്ഷര ഭൂമികയുടെ ആ വാതിലിലൂടെ കടന്നു ചെന്നാല്‍ മര്‍കസിന്റെ സര്‍ഗാത്മ പാതകളെ/ ഇടങ്ങളെ ഏതൊരന്വേഷിക്കും അടുത്തറിയാന്‍ കഴിയും.
തുറു പിടിച്ച കണ്ണുകളോടെയാണ് മര്‍കസിന്റെ സാരഥി അബൂബക്കര്‍ മുസ്‌ലിയാര്‍ ഓരോന്നും വിഭാവനം ചെയ്യുന്നത്. പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ സ്വത്വം വീണ്ടെടുക്കാനും രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍മാണാത്മകമായ പങ്കാളിത്തം ഉറപ്പു വരുത്താനുള്ള മാനവികമായ യജ്ഞം ഒരു മത പണ്ഡിതന്‍ എതിലുപരി ഉത്തമ ഭാരതീയന്‍ എന്ന നിലയ്ക്ക് എത്ര മനോഹരമായാണ് അദ്ദേഹം ആവിഷ്‌കരിക്കുത്.
അറിവിന്റെ നഗരം നോളജ് സിറ്റിയ്ക്കു തുടക്കം കുറിച്ചതിലൂടെ മര്‍കസിന്റെ യഥാര്‍ഥ ലക്ഷ്യത്തിലേക്കാണ് കാന്തപുരം രാജ്യത്തെ കൂടി ഒപ്പം നടത്തിക്കുന്നത്. എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ തന്നെ ചെയ്തു തീര്‍ക്കണമെ ശാഠ്യമില്ലാതെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ സഹായത്തോടെ ചെയ്യുക എന്ന ചിന്തയും പ്രവര്‍ത്തിയും നാമേവരും ഏറ്റെടുക്കേണ്ട ബാധ്യതയാണ്. ഇവിടെയും മര്‍കസ് മാതൃകയാവുന്നു. ചിട്ടയായ പ്രവര്‍ത്തനം ആത്മാര്‍ത്ഥമായ ആരോഗ്യ വിനിയോഗം, സസൂക്ഷ്മമായ ആവിഷ്‌കാരം, ആത്മാര്‍ഥമായ പങ്കാളിത്തം, മൂല്യങ്ങളോടും സമൂഹത്തോടും രാജ്യത്തോടുമുള്ള പ്രതിബദ്ധത, ധീരമായ നേതൃത്വം ഇതാണ് സുന്നി പ്രസ്ഥാന കേന്ദ്രത്തിന്റെ പ്രവര്‍ത്തന വിജയമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
മുസ്‌ലിം സമുദായത്തെ മാത്രമല്ല മര്‍കസ് ലക്ഷ്യം വെക്കുന്നത് എന്നാണെനിക്കുള്ള അറിവ്. കേരളത്തിനു പുറത്ത് യാത്ര ചെയ്യുമ്പോള്‍, സുന്നി പ്രസ്ഥാന നേതാക്കളുമായി ആശയ വിനിമയം നടത്തുമ്പോള്‍ മനസ്സിലാക്കിയ കാര്യമാണിത്. കുടിവെള്ള പദ്ധതി, ഭവന നിര്‍മാണം, സാന്ത്വന പ്രവര്‍ത്തനം ഇങ്ങനെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മര്‍കസിന്റെ സേവനം അനുഭവിക്കുന്നവരില്‍ ഭൂരിഭാഗവും ഇസ്‌ലാമേതര വിഭാഗങ്ങളാണെന്നുകൂടി വായിച്ചെടുക്കേണ്ടതുണ്ട്. വിശന്നിരിക്കുന്ന മനസ്സുകള്‍ക്കു മുന്നില്‍ വേദാന്തമോതാതെ അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. വിശക്കുവന് ആഹാരം, കിടപ്പാടമില്ലാത്തവന് സുരക്ഷിതമായൊരു ഇടം, വസ്ത്രമില്ലാത്തവന് ഉടുവസ്ത്രം, രോഗം ഗ്രസിച്ചവര്‍ക്ക് ആതുര സേവനം, സ്‌നേഹം നഷ്ടപ്പെട്ടവര്‍ക്ക് ആശ്രയം, വിദ്യാഭ്യാസം നുകരാന്‍ കഴിയാത്തവര്‍ക്ക് പ്രാഥമിക പഠന സൗകര്യം, നീതി നഷ്ടപ്പെട്ടവര്‍ക്ക് നിയമ പരിരക്ഷ, സ്ത്രീക്ക് സുരക്ഷിതത്വവും അവകാശ സ്വാതന്ത്ര്യവും, അനാഥകള്‍ക്കും അഗതികള്‍ക്കും വിധവകള്‍ക്കും വൃദ്ധജനങ്ങള്‍ക്കും അത്താണിയും അഭയവും.
ഇതൊക്കെ ചെയ്തു കൊടുക്കുമ്പോഴാണ് മതം പറയുന്ന സത്യവിശ്വാസിയാവൂ.. വര്‍ഗീയതയ്ക്കും വര്‍ഗധ്രുവീകരണത്തിനും വംശവെറിക്കും മതത്തെ കരുവാക്കുന്നവര്‍ ആരായാലും അവരൊന്നും യഥാര്‍ഥ വിശ്വാസികളല്ല എന്നുമാത്രമല്ല മനുഷ്യരാണെു പോലും പറയാന്‍ അര്‍ഹതയില്ലാത്തവരാണ്.
മതം നന്മയുടെ നേര്‍സാക്ഷ്യമാണ്. ദേശീയതയും പൗരബോധവും രാഷ്ട്രസേവനവും മതവിഭാഗങ്ങള്‍ക്കുള്ള ജീവിത സ്വാതന്ത്ര്യവും പരസ്പരമുള്ള സഹകരണവുമാണ് മതങ്ങള്‍ കല്‍പിക്കുത്. ബഹുസ്വരതയുടെ സ്‌നേഹ സമ്വനയം അതാണ് മതങ്ങള്‍ ആവിഷ്‌കരിച്ചത്. ഇത്തരം ധാര്‍മിക പാഠങ്ങളെ തിരസ്‌കരിക്കുവാന്‍ മതത്തിന്റെ വാഹകനല്ല. സര്‍വജനങ്ങളേയും മത വിഭാഗങ്ങളെയും മതനിഷേധികളേയും സ്‌നേഹ മനസ്സോടെ കാണാനുള്ള മനസാണ് നമുക്കുണ്ടാവേണ്ടത്. ഇത്തരം മാനവിക പാഠങ്ങളാണ് മര്‍കസ് പകര്‍ന്നു കൊടുക്കുന്നത്. ഈ സര്‍ഗാത്മകയുടെ അക്ഷര നികേതം നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കി റൂബി ജൂബിലി ആഘോഷിക്കാനൊരുങ്ങുന്നു എന്നറിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. രാജ്യത്തോടൊപ്പം, ജനങ്ങളോടൊപ്പം സഞ്ചരിക്കാനാണ് മര്‍കസും സുന്നി പ്രസ്ഥാനവും ശ്രമിച്ചിട്ടുള്ളത്. തുടര്‍ന്നുള്ള യാത്രയും മാനവികതയുടെ വഴിത്താരയിലൂടെയാവട്ടെ എന്നാശംസിക്കുന്നു.


SHARE THE NEWS