ബാനീ ഹസ്‌റത്ത് പ്രഥമ അവാര്‍ഡ് കാന്തപുരത്തിന്

0
1533

മലപ്പുറം: തെന്നിന്ത്യയിലെ പ്രമുഖ കലാലയമായ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിന്റെ ശില്‍പി ബാനീ ഹസ്‌റത്തിന്റെ നാമധേയത്തിലുള്ള പ്രഥമ അവാര്‍ഡ് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക്. ഇന്ത്യക്കകത്തും പുറത്തും ഇദ്ദേഹം നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. ഈ മാസം പത്തിന് മമ്പഉസ്സഖാഫത്തി നുഅ്മാനിയ്യയുടെ നേതൃത്വത്തില്‍ പാലക്കാട്ടെ ആലത്തൂരില്‍ നടക്കുന്ന ബാഖവി സമ്മേളനത്തില്‍ ശൈഖ് അബ്ദുല്‍ വഹാബ് ഹസ്‌റത്തിന്റെ പൗത്രന്മാരാണ് അവാര്‍ഡ് കാന്തപുരത്തിന് സമ്മാനിക്കുക. ശബീര്‍ അലി ഹസ്‌റത്ത്, മൗലാനാ സഈദ് അലി ഹസ്രത്ത്, സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, മൗലാനാ മുഖ്താര്‍ ഹസ്രത്ത് എന്നിവര്‍ സംബന്ധിക്കും.