ബാബറി മസ്ജിദ് പരിഹാരം കോടതി വഴി മാത്രം: കാന്തപുരം

0
868
SHARE THE NEWS

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ കോടതിക്കുപുറത്ത് ചര്‍ച്ച നടത്തി തീരുമാനമുണ്ടാക്കുന്നത് പ്രായോഗികമല്ലെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ചര്‍ച്ചയിലൂടെ തീരുമാനമെടുത്താല്‍ തര്‍ക്കവുമായി മറ്റുകക്ഷികള്‍ വരും. അങ്ങനെ ചര്‍ച്ച അവസാനിക്കാത്ത സ്ഥിതിയുണ്ടാകും. വിഷയത്തില്‍ കോടതിതന്നെ ഇടപെട്ട് ന്യായമായ തീരുമാനം ഉണ്ടാക്കണം – ഡല്‍ഹിയില്‍ പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ബാബറി മസ്ജിദിന്റെ സ്ഥലം വീതംവക്കുന്നതിനോട് യോജിപ്പില്ല. മസ്ജിദ് പൊളിച്ചുകളഞ്ഞത് ശരിയല്ലൈന്ന കാര്യം ഇപ്പോഴും നിലനില്‍ക്കുന്നതാണെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു.
ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് ആസാശ്യമല്ല. ഉത്തരേന്ത്യയില്‍ പശുക്കളെ കടത്തിയെന്നും അറുത്തെന്നും ആരോപിച്ച് ആളുകളെ കൊലപ്പെടുത്തുന്നു. മോഷണം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ അടിച്ചുകൊന്നു. വ്യക്തികളും പാര്‍ട്ടികളും സമൂഹവും ശിക്ഷനല്‍കാന്‍ തുടങ്ങിയാല്‍ ഇവിടെ സമാധാനമുണ്ടാവില്ല. ജനം നിയമം കയ്യിലെടുക്കുന്നത് തടയാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


SHARE THE NEWS