ബി സോണ്‍ കലോത്സവത്തില്‍ ദഫ്‌മുട്ടില്‍ ഒന്നാമതായി മര്‍കസ്‌ ആര്‍ട്‌സ്‌ & സയന്‍സ്‌ കോളജ്‌

0
769

വടകര: വടകരയില്‍ കഴിഞ്ഞ നാലു ദിവസമായി നടന്നു വരുന്ന കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ബി സോണ്‍ കലോത്സവത്തില്‍ ദഫ്‌മുട്ടില്‍ ഫാറൂഖ്‌ കോളജിന്റെ കുത്തക തകര്‍ത്ത്‌ കാരന്തൂര്‍ മര്‍കസ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജ്‌ ജേതാക്കളായി. വര്‍ഷങ്ങളായി ദഫ്‌മുട്ടില്‍ ഫാറൂഖിന്റെ കുത്തകയാണ്‌ കോയ കാപ്പാടിന്റെ ശിക്ഷണത്തില്‍ മത്സരത്തിനിറങ്ങിയ മര്‍കസ്‌ കോളജ്‌ തകര്‍ത്തത്‌.
സലാം ബൈത്തോട്‌ കൂടി ആരംഭിച്ച ദഫ്‌ വേറിട്ട നശീദകള്‍ കൊണ്ട്‌ സദസ്സിനെ കൈയ്യിലെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷവും രണ്ടാം സ്ഥാനമാണ്‌ ബി സോണില്‍ ലഭിച്ചിരുന്നത്‌. 10 അംഗ ടീമില്‍ മിക്ക വിദ്യാര്‍ത്ഥികളും കോയ കാപ്പാടിന്റെ നേതൃത്വത്തില്‍ വീട്ടില്‍ നിന്നും പരിശീലനം നേടുന്നവരും, ക്യാമ്പുകളില്‍ പങ്കെടുക്കുന്നവരുമാണ്‌. കഴിഞ്ഞ ഇന്റര്‍സോണില്‍ ഒന്നാം സ്ഥാനം നേടിയത്‌ മര്‍കസ്‌ ടീമായിരുന്നു.