ബുക്കർവാൾ ജനതയുടെ നവോഥാനത്തിന് കാശ്മീരിൽ വിപുലമായ പദ്ധതികളുമായി മർകസ്

0
3117
കാശ്മീരിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ പ്രാഥമിക നിയമ അവബോധം നൽകുന്നതിനു വേണ്ടി കാശ്മീരിലെത്തിയ അഡ്വ സമദ് പുലിക്കടിന്റെ നേതൃത്വത്തിലുള്ള സംഘം പ്രമുഖ അഭിഭാഷകൻ സയ്യിദ് സഫറാസ് ഹുസൈൻ ഷായുമായി ചർച്ച നടത്തുന്നു
കാശ്മീരിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ പ്രാഥമിക നിയമ അവബോധം നൽകുന്നതിനു വേണ്ടി കാശ്മീരിലെത്തിയ അഡ്വ സമദ് പുലിക്കടിന്റെ നേതൃത്വത്തിലുള്ള സംഘം പ്രമുഖ അഭിഭാഷകൻ സയ്യിദ് സഫറാസ് ഹുസൈൻ ഷായുമായി ചർച്ച നടത്തുന്നു
SHARE THE NEWS

ജമ്മു കാശ്മീർ: കാശ്മീരിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ പ്രാഥമിക നിയമ അവബോധം നൽകുന്നതിനു കോഴിക്കോട് മർകസിന് കീഴിലെ  ലോ കോളജ് ലീഗൽ എയ്ഡ് സെല്ലിനു കീഴിൽ നിയമസാക്ഷരതാ ക്യാമ്പുകൾ സംഘടിപ്പിക്കും. നിയമ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി കാശ്മീരിലെത്തിയ ലോ കോളജ് സംഘം വിവിധ തുറകളിലെ സാംസ്കാരിക പ്രവർത്തകർ ,ജനപ്രതിനിധികൾ, അഭിഭാഷകർ ,ന്യായാധിപൻമാർ എന്നിവരുമായി ചർച്ചകൾ നടത്തി.  മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നിർദേശപ്രകാരമാണ് സംഘം കാശ്മീർ സന്ദർശിച്ചത്.
ഇതിന്റെ തുടർപ്രവർത്തനമായി ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി കളുടെ സഹകരണത്തോടെയായിരിക്കും ജമ്മു, പൂഞ്ച്, ശ്രീനഗർ, റജൗരി, തന്നാ മണ്ടി,മാണ്ടർ എന്നിവിടങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും  കാശ്മീരിൽ ഇരുപത്തെട്ട് സ്കൂളുകൾ നടത്തുന്നതുൾപ്പെടെ വിദ്യാഭ്യാസ ,സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കുന്ന  യെസ് ഇന്ത്യാ ഫൗണ്ടേഷൻ നിയമ സാക്ഷരതാ ക്യാമ്പുകൾ നടത്തുന്നതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. പ്രാദേശിക അഭിഭാഷകരെ ഉൾപ്പെടുത്തി നിയമബോധവൽക്കരണ പ്രവർത്തനങ്ങളും ആവശ്യമായവർക്ക് നിയമ സഹായവും നൽകുന്നതിനു മർകസ് ലോ കോളജിനു കീഴിൽ ,കാശ്മീരിൽ ലീഗൽ ലിറ്ററസി സെൽ രൂപീകരിച്ചു. ബന്ദിപോർ ജില്ലാ പ്രിൻസിപ്പൾ സെഷൻ ജഡ്ജ് സയ്യിദ് സർഫറാസ് ഹുസൈൻ ഷാ ഉപദേശക സമിതി ചെയർമാനാണ് .അഡ്വ.മുദസ്സിർ നഖ് ശബന്ദി ശ്രീനഗർ കൺവീനറും അഡ്വ.നിലോഫർ മസൂദ്, അഡ്വ.വസീം ഗുൽസാർ, അഡ്വ.സജ്ജാദ് മുഹ്യുദ്ദീൻ, അഡ്വ.സീനത്ത് ,അഡ്വ.മജീദ് ജഹാംഗീർ, അഡ്വ.സി.സമദ്, അഡ്വ.റഊഫ് വി.കെ, അഡ്വ.ആഷികാ മുംതാസ് എന്നിവർ അംഗങ്ങളുമാണ്.
    സാമൂഹിക ശ്രേണിയിൽ ഏറെ പിന്നോക്കം നിൽക്കുന്നവരാണ് മുസ് ലിംകൾക്കിടയിലെ കൊല്ലപ്പെട്ട കത്വ പെൺകുട്ടി ഉൾപ്പെടുന്ന ബക്കർവാൾ വിഭാഗമെന്നും മർക്കസിന്റെ മേൽ നോട്ടത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ മിക്കയെണ്ണത്തിലും ഗുജ്ജർ, ബക്കർവാൾ സമുദായത്തിലെ വിദ്യാർത്ഥികളാണ് ഭൂരിപക്ഷം പഠിക്കുന്നെതെന്നും മർകസ് ലോകോളേജ് വൈസ് പ്രിൻസിപ്പൾ അഡ്വ സമദ് പുലിക്കാട് പറഞ്ഞു.  ഈ സമുദായങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന താൽപരരായ   രണ്ട് വിദ്യാർത്ഥികൾക്ക്  മർകസ് ലോ കോളജിൽ സ്കോളർഷിപ്പോടെ പഠനത്തിനു അവസരമൊരുക്കും. കാത്വയിൽ കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ മൂത്ത സഹോദരി ദന അക്തറിനു, അവളുടെ രക്ഷിതാക്കളുടെ താൽപ്പര്യ പ്രകാരം യെസ് ഇന്ത്യാ ഫൗണ്ടേഷന്റെ സ്കൂളുകളിലൊന്നിൽ പ്രവേശനം നൽകും.ഹയർ സെക്കണ്ടറി പഠനത്തിനു ശേഷം വിദ്യാർത്ഥിനിയുടെ അഭിരുചിക്കനുസൃതമായി തുടർ പഠനത്തിനു കേരളത്തിലോ പുറത്തോ ഉള്ള മർകസ് കാമ്പസുകളിൽ സൗകര്യം ഒരുക്കുമെന്ന്  മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.
അഡ്വ.സമദ് പുലിക്കാട് , അഡ്വ.റഊഫ് വി.കെ ,ഡിറ്റക്സ് ജോർജ് എന്നിവർ മർക്കസ് ലോ കോളജിന്റെ മിഷൻ കാശ്മീർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

SHARE THE NEWS