കോഴിക്കോട്: യു.എസ് കോണ്‍സുലേറ്റ് ജനറലിന്റെ ‘ബെസ്റ്റ് ഇന്നോവേറ്റിവ് ഐഡിയ 2017’ അവാര്‍ഡ് മുഹമ്മദ് ഷാഫി നൂറാനിക്ക്. ‘സംരംഭകത്വ വിദ്യാഭ്യാസം’ എന്ന വിഷയത്തില്‍ യു.എസ് കോണ്‍സുലേറ്റ് ജനറലും മൗലാനാ ആസാദ് നാഷണല്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി ടദ ഇന്‍ഡസ് എന്റര്‍പ്രണേര്‍സ് ഹൈദരാബാദിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പില്‍ ലഭിച്ച 632 എന്‍ട്രികളില്‍ നിന്നും തെരഞ്ഞെടുത്ത മികച്ച അഞ്ച് എണ്ണത്തില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ‘നിലവിലെ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളിലെ പ്രശ്നങ്ങളും ശരീഅ ബദല്‍ സംവിധാനവും’ എന്നതായിരുന്നു പ്രൊജക്റ്റ് വിഷയം. അബൂബക്കര്‍ ബാഖവിയുടെയും ആയിഷ ബീവിയുടെയും മകനായ ഷാഫി നൂറാനി മലപ്പുറം ആക്കോട് സ്വദേശിയാണ്. മര്‍കസ് സ്ഥാപനമായ പൂനൂര് മദീനത്തുന്നൂര്‍ കോളേജില്‍ നിന്ന് നൂറാനി ബിരുദവും ശേഷം മൗലാനാ ആസാദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് കൊമേഴ്സില്‍ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ഇപ്പോള്‍ എന്‍. ഐ. ടി വാറങ്കലില്‍ ‘ബിസ്സിനസ്സ് കറസ്പോണ്ടന്റ് പ്രാദേശികരംഗത്ത് നടപ്പിലാക്കുന്ന സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ പ്രായോഗികത’ എന്ന വിഷയത്തില്‍ ഗവഷണപഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. നവീന ബിസിനസ്സ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ‘ബാല വികാസ ഇന്റര്‍നാഷണല്‍ സെന്റര്‍’,ഹൈദരാബാദ് ഈ പ്രൊജക്ടിന്റെ നടത്തിപ്പിന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.