ബോക്‌സിങ് സംസ്ഥാന മത്സരത്തിൻ മർകസ് വിദ്യാർത്ഥിക്ക് ഗോൾഡ്മെഡൽ

0
1454

കുന്നമംഗലം:  കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന അമേച്വർ ബോക്‌സിങ് സംസ്ഥാന തല മത്സരത്തിൽ മർകസ് സ്‌കൂളായ മെംസ് ഇന്റർനാഷണലിൽ പഠിക്കുന്ന തൈഫൂറിന് സ്വർണ  മെഡൽ ലഭിച്ചു. പൂനൈ സ്വദേശിയായ തൈഫൂർ മെംസ് ഇന്റർനാഷണലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. നേരത്തെ കോഴിക്കോട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാന തല മത്സരത്തിനെത്തിയത്. മർകസ് സ്‌കൂളിലെ കായിക സൗഹൃദാന്തരീക്ഷവും അധ്യാപകരുടെ പ്രോത്സാഹനവും  തന്റെ പരിശീലങ്ങൾക്കും വിജയങ്ങൾക്കും നിമിത്തമായതായി തൈഫൂർ പറഞ്ഞു.  മർകസ് ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി, സീനിയർ പ്രിൻസിപ്പാൾ അമീർ ഹസൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ.ടി  ശഫീഖ് സഖാഫി, പ്രിസിപ്പൾ റംസി മുഹമ്മദ് എന്നിവർ വിദ്യാർത്ഥിയെ അഭിനന്ദിച്ചു.