ഭരണഘടനയെ സംരക്ഷിക്കേണ്ടത് ഗവണ്മെന്റുകളുടെ പ്രാഥമിക ബാധ്യത: കാന്തപുരം

0
759
മർകസിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
മർകസിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഇന്ത്യൻ ഭരണഘടനയെ പൂർണ്ണതയോടെ സംരക്ഷിക്കേണ്ടതും ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾക്കായി നിലകൊള്ളേണ്ടതും സർക്കാറുകളുടെ പ്രധാന കർത്തവ്യമാണെന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മർകസിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ ചടങ്ങു ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളുടെ അധ്വാനവും പഠനവും നടത്തി ഡോ. ബി.ആർ അംബേദ്‌കറിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ ഇന്ത്യൻ ഭരണഘടന വൈവിധ്യങ്ങളുടെ സംഗമഭൂമിയായ ഇന്ത്യയെ ബഹുസ്വരതയോടെ നിലനിറുത്തുന്നതും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമാണ്. മുന്നോക്ക സംവരണം പോലെയുള്ള നിയമങ്ങൾ കൊണ്ടുവരാനുള്ള നീക്കം ഭരണഘടന മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകളെ തിരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അത്തരം നീക്കങ്ങൾ പ്രതിരോധിക്കകപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മർകസിന്റെ വ്യത്യസ്ത കാമ്പസുകളിൽ പഠിക്കുന്ന രാജ്യത്തെ വിവിധ സംസ്ഥാങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മുവ്വായിരം വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുത്തു. വി.പി .എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, മുക്താർ ഹസ്‌റത്ത്, സി.പി ഉബൈദുല്ല സഖാഫി, റശീദ് സഖാഫി മങ്ങാട് പ്രസംഗിച്ചു. പൂനൂർ മർകസ് ഗാർഡനിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങ് ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ഉദ്‌ഘാടനം ചെയ്‌തു.