ഭരണഘടനാ ശില്പികളെ ഓർത്ത് മർകസിൽ റിപ്പബ്ലിക് ദിനമാഘോഷിച്ചു

0
1162
രാജ്യത്തിന്റെ 70-ാം റിപ്പബ്ലിക് ദിനത്തില്‍ മര്‍കസില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തുന്നു.
രാജ്യത്തിന്റെ 70-ാം റിപ്പബ്ലിക് ദിനത്തില്‍ മര്‍കസില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തുന്നു.
SHARE THE NEWS

കാരന്തൂർ: സമഗ്രവും പ്രശംസനീയവുമായ ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുത്തിയ ഡോ. ബി.ആർ അംബേദ്‌കറിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ശിൽപ്പികളെ സ്‌മരിച്ചു മർകസിൽ എഴുപതാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മർകസ് പ്രധാന കാമ്പസിൽ നടന്ന പതാക റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പതാക ഉയർത്തി. തുടർന്ന് നടത്തിയ പ്രസംഗത്തിൽ, ഇന്ത്യയെ ബഹുസ്വരതയുടെയും വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സമീപനങ്ങളുടെയും ബലത്തിൽ മുന്നോട്ടുകൊണ്ടുപോവുന്ന അവസ്ഥ ഭരണാധികാരികളിൽ ഉണ്ടാവണമെന്നു അദ്ദേഹം ഓർമിപ്പിച്ചു. എല്ലാവർക്കുമുള്ള അവകാശത്തെ ഉറപ്പിക്കുകയും, രാജ്യത്തു സമാധാനവും ശാന്തിയും എന്നും നിലനിൽക്കണം എന്ന ആശയം ദൃഢീകരിക്കുകയും ചെയ്യുന്ന ഭരണഘടനയാണ് നമ്മുടേതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.


SHARE THE NEWS