മത്സ്യത്തൊഴിലാളികള്‍ക്ക്‌ ആശ്വാസവുമായി മര്‍കസ്‌: ഫൈബര്‍ വള്ളങ്ങള്‍ കൈമാറി

0
697

കൊയിലാണ്ടി: സേവന മേഖലയില്‍ തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മര്‍കസിന്റെ പുതിയ പദ്ധതി മത്സ്യത്തൊഴിലാളികള്‍ക്ക്‌ ആശ്വാസമാകുന്നു. യന്ത്രവത്‌കൃത ഫൈബര്‍ വള്ളവും മത്സ്യബന്ധന ഉപകരണങ്ങളും സൗജന്യമായി മര്‍കസ്‌ വിതരണം ചെയ്‌തത്‌.
മര്‍കസ്‌ റൂബി ജൂബിലിയോടനുബന്ധിച്ച്‌ നടപ്പാക്കിയ പദ്ധതിയില്‍ കൊയിലാണ്ടിയിലെ മൂന്ന്‌ മത്സ്യത്തൊഴിലാളികള്‍ക്കാണ്‌ വള്ളം കൈമാറിയത്‌. വലിയകത്ത്‌ പള്ളി പരിസരത്ത്‌ നടന്ന ചടങ്ങ്‌ മര്‍കസ്‌ ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി ഉദ്‌ഘാടനം ചെയ്‌തു. കെ. ദാസന്‍ എം.എല്‍.എ വിതരണോദ്‌ഘാടനം നിര്‍വഹിച്ചു. ജനങ്ങള്‍ക്ക്‌ ആവശ്യമായത്‌ എന്താണെന്ന്‌ തിരിച്ചറിഞ്ഞ്‌ ഫലപ്രദമായി നടപ്പാക്കുന്ന മര്‍കസിന്റെ സേവനം വിലമതിക്കാനാകാത്തതാണെന്ന്‌ കെ. ദാസന്‍ എം.എല്‍.എ പറഞ്ഞു.
അബ്ദുസ്സമദ്‌ സഖാഫി അധ്യക്ഷത വഹിച്ചു. മര്‍കസ്‌ അസി. മാനേജര്‍ ഉനൈസ്‌ മുഹമ്മദ്‌, എച്ച്‌.ആര്‍ മാനേജര്‍ അമീര്‍ ഹസന്‍, ആര്‍.സി.എഫ്‌.ഐ മാനേജര്‍ റഷീദ്‌ പുന്നശ്ശേരി, അബ്ദുല്‍ കരീം നിസാമി, ഹകീം മുസ്‌ലിയാര്‍ സംസാരിച്ചു.