മദീനതുന്നൂർ അക്കാദമിക് ബ്രിഡ്ജ് കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു

0
879

പൂനൂർ: ഏപ്രിൽ 11,12,13 തിയ്യതികളിൽ മദീനതുന്നൂർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് സംഘടിപ്പിക്കുന്ന അക്കാദമിക് ബ്രിഡ്ജ് കോഴ്സിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പൂനൂർ മർകസ് ഗാർഡൻ കാമ്പസിൽ വെച്ചായിരിക്കും ബ്രിഡ്ജ് കോഴ്സ് നടക്കുക. പത്താം തരം കഴിഞ്ഞവർക്ക് തുടർവിദ്യഭ്യാസം അഭിരുചിയനുസരിച്ച് തിരഞ്ഞെടുക്കാനുള്ള മാർഗനിർദ്ദേശങ്ങളും പരിശീലനങ്ങളും നൽകുകയാണ് എ ബി സി യിലൂടെ ലക്ഷ്യമാക്കുന്നത്. സ്പിരിച്ചൽ സീക്കിങ്, പോളിഗ്ലോട്ടിക് പ്രൊഫിഷ്യൻസി ,ഹബീബി ലൈഫ് സ്റ്റൈൽ ഇൻസ്റ്റാളേഷൻ ,ബിഹേവിയർ തർബിയതുടങ്ങിയവ ഈ വർഷത്തെ അക്കാദമിക് ബ്രിഡ്ജ് കോഴ്സിലെ പ്രധാന വിഭവങ്ങൾ ആയിരിക്കും. പുറമേ കരിയർ കോച്ചിംഗ്, ആപ്റ്റിട്യൂട് ടെസ്റ്റ്, എക്സ്പ്ലോറാട്ടറി എക്സ്പെഡിഷൻസ് എന്നിവയും മർകസ് ഗാർഡൻ്റെ വിവിധ കോഴ്സുകൾ പരിചയപ്പെടാനുള്ള അവസരവും ഉണ്ടായിരിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും മദീനത്തുന്നൂറിൻ്റെ വിവിധ എൻട്രൻസ് പരീക്ഷകളിൽ വെയ്റ്റേജും നൽകപ്പെടുന്നതാണ്. നേരത്തേ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് കാമ്പിൽ പങ്കെടുക്കാനുള്ള അവസരം. രജിസ്ട്രേഷന് താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടുക.09747215499, 09846813171, 09562818812, 07560867409.