മദീനത്തുന്നൂര്‍ അലുംനി കൂട്ടായ്മ പ്രിസം ഫൗണ്ടേഷന്‍ 2019-20 വര്‍ഷത്തേക്കുള്ള കമ്മിറ്റി രൂപീകരിച്ചു

0
1156

കോഴിക്കോട്: മർകസ് ഗാർഡൻ-മദീനത്തുന്നൂർ കോളേജ് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ പ്രിസം ഫൗണ്ടേഷന് പുതിയ കമ്മറ്റി നിലവിൽവന്നു. വാർഷിക കൗൺസിൽ മർകസ് ഗാർഡൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻ ഡയറക്ടർ ഡോ.എ.പി.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്‌ഘാടനം ചെയ്‌തു.സാമൂഹിക മാധ്യമങ്ങളുടെ അമിതോപയോഗം വ്യത്യസ്ത വൈയക്തിക സാമൂഹിക പ്രശ്നങ്ങൾക്ക് നിമിത്തമാകുന്നതിനാൽ, യുവതലമുറ അനിവാര്യാമയ കാര്യങ്ങൾക്ക് മാത്രം അതിനെ ഉപയോഗിക്കുന്നതിനുള്ള മാനസിക കരുത്തു നേടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2019 -20 വർഷത്തേക്കുള്ള ഭാരവാഹികൾ : ചെയർമാൻ:സുഹൈറുദ്ധീൻ നൂറാനി വെസ്റ്റ് ബംഗാൾ, എക്സിക്യുട്ടീവ് ഡയറക്ടർ: സുബൈർ നൂറാനി , ബോർഡ് മെമ്പേഴ്‌സ്:ശിഹാബ് നൂറാനി കൊടഗ്,അലിഷാ നൂറാനി കീളക്കര,ജാഫർ നൂറാനി ബെംഗളൂരു,സിദ്ധീഖ് നൂറാനി ഇൻഡോർ, ഷാഫി നൂറാനി രാജസ്‌ഥാൻ ,അഡ്വ.സയ്യിദ് സുഹൈൽ നൂറാനി, ആസഫ് നൂറാനി കേരള,ജലാൽ നൂറാനി,യൂസുഫ് നൂറാനി ,യാസർ അറഫാത് നൂറാനി.എക്സിക്യൂട്ടീവ്സ്:അഡ്വ.ഷംസീർ നൂറാനി,അബ്ദുൽ റഹ്മാൻ നൂറാനി ലണ്ടൻ,ഹമീദ് സുലൈമാൻ ഡൽഹി, ഡോ.ഷാഫി നൂറാനി എൻ .ഐ .ടി വാറങ്കൽ ,മർസൂഖ് നൂറാനി ,സിദ്ധീഖ് നൂറാനി.