മദീനത്തുന്നൂര്‍ രണ്ടാം അക്കാദമിക്‌ കോണ്‍ഫറന്‍സിന്‌ ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചു

0
831

പൂനൂര്‍: കേരള മുസ്‌ലിം നവോത്ഥാനം പാരമ്പര്യത്തിനും ആധുനികതക്കുമിടയില്‍ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാം മദീനത്തുന്നൂര്‍ അക്കാദമിക്‌ കോണ്‍ഫറന്‍സിലേക്ക്‌ ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചു. അസാം സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അറബിക്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അക്കാദമിക്‌ സമ്മേളനം സെപ്‌തംബര്‍ 30ന്‌ മര്‍കസ്‌ നോളജ്‌ സിറ്റി കോണ്‍ഫറന്‍സ്‌ ഹാളില്‍ നടത്തപ്പെടും. അബ്‌സ്‌ട്രാക്‌റ്റുകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ്‌ 31. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: conference@markazgarden.org, 9562625402, 9747395735