മദീനത്തുന്നൂർ ഡിഗ്രി പ്രവേശന പരീക്ഷ ഏപ്രിൽ 15ന്

0
701
SHARE THE NEWS

കോഴിക്കോട്: മർകസ് ഗാർഡൻ മദീനത്തുന്നൂർ കോളേജ് ഓഫ് ഇസ്‌ലാമിക് സയൻസ് ബാച്ചിലർ ഓഫ് സയൻസ് (BIS)പ്രവേശന പരീക്ഷ ഏപ്രിൽ 15ന് നടക്കും. ജാമിഅത്തുൽ ഹിന്ദിന്റെ ഇസ്ലാമിക് സയൻസ് പഠനത്തോടൊപ്പം കൊമേഴ്സ്, എക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, ഇംഗ്ലീഷ് ലിറ്ററേച്ചർ, സൈക്കോളജി തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ ഡിഗ്രി ചെയ്യാനും അവസരമുണ്ടാകും.യോഗ്യരായ തിരഞ്ഞെടുക്കപ്പടുന്നവർക്ക് സിവിൽ സർവീസ് പരിശീലനമുണ്ടാവും. ജാമിഅത്തുൽ ഹിന്ദ് ഹയർ സെക്കൻഡറി കോഴ്സോ തത്തുല്യ യോഗ്യതയോ പൂർത്തീകരിച്ച പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കാണ് അവസരം. മർകസ് ഗാർഡനിലും മദ്രസ്സത്തു ഇമാം റബ്ബാനി കാന്തപുരം, ദാറുൽ ഹിദായ ഈങ്ങാപ്പുഴ, ഇമാം ശാഫി കോളേജ് ബുസ്താനാബാദ്, ഖാദിരിയ്യ കോളേജ് കാരന്തൂർ, മർകസുന്നജാത് എകരൂർ, ഇസ്റ വാടാനപള്ളി, ദലാഇലുൽ ഖൈറാത്ത് കക്കിടിപ്പുറം, അൽ മുനവ്വറ കൊല്ലം, ഓമാനൂർ ശുഹദാ ക്യാമ്പസ്, സയ്യിദ് ഫസൽ ബിൻ സ്വാലിഹ് ജമലുല്ലൈലി കോംപ്ലക്സ് ചേളാരി, മർകസുൽ ബിലാൽ ചെരിപ്പൂർ, മൻഹജ് പാനൂർ, അൽ സഹ്റ തരുവണ എന്നീ ഓഫ് ക്യാമ്പസ്സുകളിലും പ്രവേശന പരീക്ഷ നടക്കും.പ്രവേശന പരീക്ഷയിൽ വിജയിക്കുന്നവർക്ക് മെയ് 1,2 തിയ്യതികളിൽ മർകസ് ഗാർഡനിൽ വെച്ച് വൈവ നടക്കും. www.markazgarden.org നിന്നും ഡൗൺലോഡ് ചെയ്ത പൂരിപ്പിച്ച അപ്ലിക്കേഷൻ ഫോമുമായി രാവിലെ 09.30 ന് സെൻ്ററുകളിൽ ഹാജറാകേണ്ടതാണ്.


SHARE THE NEWS