മദീനത്തുന്നൂർ വിദ്യാർത്ഥികൾക്ക് മണിപ്പാൽ യൂണിവേഴ്സിറ്റി അക്കാദമിക് ഇൻ്റേൺഷിപ്പ്

0
1075

കോഴിക്കോട്: ജാമിഅ മർകസ് സെൻറർ ഓഫ് എക്സലൻസ് മർകസ് ഗാർഡനിലെ മദീനത്തുന്നൂർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസിലെ രണ്ടു വിദ്യാർത്ഥികൾക്ക് മണിപ്പാൽ യൂണിവേഴ്സിറ്റി അക്കാദമിക് ഇൻ്റേൺഷിപ്പ് ലഭിച്ചു.ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർത്ഥി അൻവർ ഹനീഫ തൃശൂർ, ഇംഗ്ലീഷ് ലിറ്ററേച്ചർ രണ്ടാം വർഷ വിദ്യാർത്ഥി അബ്ദുൽ ഫത്താഹ് യൂണിവേഴ്സിറ്റി എന്നിവരാണ് അർഹത നേടിയത്.ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികൾക്ക് മികച്ച അക്കാദമിക് അനുഭവം നൽകുന്നതിനായുളള ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ ഏറ്റവും പ്രധാന പ്രോഗ്രാമാണിത്.മണിപ്പൂർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ ഹ്യൂമാനിറ്റീസ് ആണ് പ്രോഗ്രാം ചെയ്യുന്നത്.

അക്കാദമിക് റൈറ്റിംഗ്, റിസേർച്ച് മെതഡോളജി, ഫീൽഡ് വർക്ക് എന്നിവ സീനിയർ അക്കാദമീഷ്യന്മാരുടെ മേൽനോട്ടത്തിൽ ലഭിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേക.ഇൻ്റർ ഡിസിപ്ലിനറി രീതിയിലൂടെ സാഹിത്യം, സാമൂഹ്യ ശാസ്ത്രം, ചരിത്രം, ഫിലോസഫി തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള പേപ്പർ പ്രസന്റേഷനും ചർച്ചാ സെഷനുകളുണ്ടാവും.വിദഗ്ധരുടെ പൂർണ്ണ സാന്നിദ്ധ്യം നൽകി യുവഗവേഷക തൽപരലിൽ ഉന്നത ഗവേഷണ മനോഭാവവും പരിശീലനവും വളർത്തിയെടുക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏപ്രിൽ21 മുതൽ 27 വരെ ഒരാഴ്ച്ച നീണ്ട് നിൽക്കുന്ന ഈ പ്രോഗ്രാം തീർത്തും സൗജന്യമാണ്. മർകസ് ഗാർഡൻ ഡയറക്ടർ ഡോ.ഏ പി.മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി വിദ്യാർത്ഥികളെ അഭിനന്ദിച്ചു.