മദ്‌റസകൾ ഇസ്ലാമിന്റെ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്നു: കാന്തപുരം

0
2351
ഇസ്‌ലാമിക് എജുകേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ ദേശീയ ട്രഷററും കർണ്ണാടക ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ അൻവർ ശരീഫ് സാഹിബിന്റെ അനുസ്മരണ സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു
ഇസ്‌ലാമിക് എജുകേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ ദേശീയ ട്രഷററും കർണ്ണാടക ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ അൻവർ ശരീഫ് സാഹിബിന്റെ അനുസ്മരണ സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു
SHARE THE NEWS

ബാംഗ്ലൂർ: രാജ്യത്ത് പ്രവർത്തിക്കുന്ന സുന്നത്ത് ജമാഅത്തിന്റെ മദ്‌റസകൾ ഇസ്‌ലാമിന്റെ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്ന വൈജ്ഞാനിക നികേതങ്ങളാണെന്നു  അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ബാംഗ്ലൂരിലെ ശിവാജി നഗറിൽ  സംഘടിപ്പിച്ച ഇസ്‌ലാമിക് എജുകേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ ദേശീയ ട്രഷററും കർണ്ണാടക ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ  അൻവർ ശരീഫ് സാഹിബ്  അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു  അദ്ദേഹം. 
 
 കർണ്ണാടകയിലെ  സുന്നികളുടെ നേതൃത്വത്തിൽ നടന്ന വൈജ്ഞാനിക മുന്നേറ്റങ്ങളെ ശാക്തീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അൻവർ ശരീഫ്. മതപരവും അക്കാദമികവുമായ അറിവിനെ സമന്വയിപ്പിക്കുന്നതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. മതപരമായ കാര്യത്തിൽ അതീവ താല്പര്യം കാണിക്കുകയും സൂക്ഷ്‌മ ജീവിതം നയിക്കുകയും ചെയ്യുന്ന അൻവർ ശരീഫ് സാഹിബിനെപ്പോലുള്ള ഉമറാക്കൾ നമ്മുടെ കാലത്തെ മാതൃകാവ്യക്തിത്വങ്ങളാണ്: കാന്തപുരം പറഞ്ഞു.
 
കർണ്ണാടക മന്ത്രി യു.ടി ഖാദർ ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. തൻവീർ ഹാഷിമി സാഹിബ് അധ്യക്ഷത വഹിച്ചു. സി.എം ഇബ്രാഹീം, റോഷൻ ബെഗ്, ഫിസ ഫാറൂഖ് എം.എൽ.സി, എസ്.എസ്.എ ഖാദിർ ഹാജി, സഹീർ അഹ്‌മദ്‌, ഷാഫി സഅദി, ഡോ അബ്‌ദുസ്സലാം, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, എൻ.അലി അബ്ദുല്ല, അമീൻ മുഹമ്മദ് ഹസ്സൻ സഖാഫി പ്രസംഗിച്ചു. അബ്ദുൽ ജലീൽ സാഹിബ് ബാംഗ്ലൂർ സ്വാഗതവും ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം നന്ദിയും പറഞ്ഞു.

SHARE THE NEWS