മര്‍കസിന്റെ ജീവകാരുണ്യ സംരംഭങ്ങള്‍ മാതൃകാപരം: മന്ത്രി എ.സി മൊയ്തീന്‍

0
767

കുന്നമംഗലം: ജനങ്ങളുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളിലും വികസനവും പുരോഗതിയുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് വേണ്ടി സര്‍ക്കാര്‍ ചെയ്യുന്നത് പോലെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം നടപ്പിലാക്കി മാതൃക കാണിക്കുന്ന മര്‍കസിന്റെ പദ്ധതികള്‍ പ്രശംസനീയമാണെന്നും കേരള വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കുന്ന നാല്പതു ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്യഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങി എല്ലാ മേഖലകളിലും രാജ്യത്ത് മുന്നില്‍ നില്‍ക്കുമ്പോഴും ഇപ്പോഴും പരിഹരിക്കപ്പെടാത്ത പ്രശ്ങ്ങളെ ക്രമേണ മാറ്റിയെടുക്കാനുള്ള പദ്ധതികളാണ് ഇടതുസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ പരിശീലനം നല്‍കി അവരുടെ കഴിവും ശേഷിയും വര്‍ദ്ധിപ്പിക്കാനും അവര്‍ക്കിടയില്‍ നിന്ന് സംരംഭകരെ വളര്‍ത്തിയെടുക്കാനും ഉള്ള പ്രോജക്ടുകള്‍ ഇപ്പോള്‍ രൂപം നല്കിവരുന്നു. ജീവിതത്തില്‍ ഏറെക്കാലമായി സൂക്ഷിക്കുന്ന മര്‍കസ് സന്ദര്‍ശിക്കാനുള്ള മോഹം പൂവണിഞ്ഞത് വലിയൊരു സൗഭാഗ്യമായി രാജ്യത്തെ ഒന്നായി കണ്ട് നവോഥാന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ കാഴ്ചപ്പാടുകള്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.സാമ്പത്തിക പരാധീനതയുള്ള മല്‍സ്യ തൊഴിലാളികളില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നല്‍കുന്ന മല്‍സ്യബന്ധന ബോട്ടുകളുടെ ആദ്യഘട്ട വിതരണം മന്ത്രി നിര്‍വ്വഹിച്ചു.. വീല്‍ചെയര്‍ വിതരണത്തിന് സ്ഥലം എം.എല്‍.എ പി.ടി.എ റഹീം, കണ്ണട വിതരണത്തിന് സയ്യിദ് മുഹമ്മദ് മിയ ചിശ്തി അജ്മീര്‍ , ഹിയറിങ് എയ്ഡ് വിതരണത്തിന് ബഷീര്‍ പാടാളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.അലിഗഡ് യൂണിവേഴ്സിറ്റി മുന്‍ വിസി ഡോ. പി.കെ അബ്ദുല്‍ അസീസ് , മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി, മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പ്രസംഗിച്ചു.കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍ , കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പിസി ഇബ്റാഹീം മാസ്റ്റര്‍, പ്രഫ. എ.കെ അബ്ദുല്‍ ഹമീദ്,ഷാഹുല്‍ ഹമീദ് ശാന്തപുരം , ഉനൈസ് മുഹമ്മദ് പ്രസംഗിച്ചു.

മല്‍സ്യ തൊഴിലാളികളില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നല്‍കുന്ന മല്‍സ്യബന്ധന ബോട്ടുകളുടെ ആദ്യഘട്ട വിതരണം മന്ത്രി എ.സി മൊയ്തീന്‍ നിര്‍വ്വഹിക്കുന്നു
മല്‍സ്യ തൊഴിലാളികളില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നല്‍കുന്ന മല്‍സ്യബന്ധന ബോട്ടുകളുടെ ആദ്യഘട്ട വിതരണം മന്ത്രി എ.സി മൊയ്തീന്‍ നിര്‍വ്വഹിക്കുന്നു