മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: പി.സി ജോര്‍ജ് എം.എല്‍.എ

0
686

കാരന്തൂര്‍: മര്‍കസിന്റെയും അതിന് നേതൃത്വം നല്‍കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെയും വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ പറഞ്ഞു. കാരന്തൂര്‍ മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് 2017-18 വര്‍ഷത്തെ കോളജ് യൂണിയന്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കഴിഞ്ഞ കാല സര്‍ക്കാറുകള്‍ യുവാക്കള്‍ക്ക് ജോലി നല്‍കുന്നതിന് ഒന്നും ചെയ്തിട്ടില്ലെന്നും അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളല്ല ഈ സര്‍ക്കാറില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിന്‍സിപ്പള്‍ പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ആമുഖപ്രഭാഷണം നടത്തി. എ.ജി.എം ഉനൈസ് മുഹമ്മദ്, ഡോ.എം.എ അബ്ദുസ്വബൂര്‍ ബാഹസന്‍, ശമീര്‍ സഖാഫി, ധനീഷ് പി, എ.കെ ഖാദര്‍, പ്രൊഫ. രാഘവന്‍ തുടങ്ങിവര്‍ സംസാരിച്ചു. ഒ. മുഹമ്മദ് ഫസല്‍ സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്‍കി. യൂണിയന്‍ ചെയര്‍മാന്‍ ജിയാദ് സ്വാഗതവും ഇസ്മാഈല്‍ നന്ദിയും പറഞ്ഞു.