മര്‍കസിലെ സമൂഹ നോമ്പുതുറക്ക്‌ എത്തിയത്‌ അയ്യായിരം വിശ്വാസികള്‍

0
8255
SHARE THE NEWS

കാരന്തൂര്‍: റമളാന്‍ ഇരുപത്തിഅഞ്ചാം രാവില്‍ മര്‍കസില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തിന്റെ ഭാഗമായ സമൂഹ നോമ്പുതുറക്ക്‌ എത്തിയത്‌ അയ്യായിരം വിശ്വാസികള്‍. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന്‌ ഇന്നലെ രാവിലെ മുതലേ വിശാസികള്‍ മര്‌കസിലേക്ക്‌ ഒഴുകിയിരുന്നു.മര്‍കസ്‌ പ്രധാന ഓഡിറ്റോറിയത്തിലും സെന്‍ട്രല്‍ കിച്ചണിലുമായിരുന്നു ഭക്ഷണം സവിധാനിച്ചത്‌. വിപുലമായ ഭക്ഷണമാണ്‌ നോമ്പ്‌ തുറക്കായി സജ്ജീകരിച്ചിരുന്നത്‌. മര്‍കസിന്റെ പരിസര പ്രദേശങ്ങളില്‍ നിന്ന്‌ സ്‌ത്രീകള്‍ തയ്യാറാക്കിയ പത്തിരികള്‍ നോമ്പ്‌ തുറയിലെ ഒരു വിഭവമായിരുന്നു. റമളാന്‍ ഒന്ന്‌ മുതല്‍ തന്നെ മര്‍കസില്‍ നടക്കുന്ന സമൂഹ നോമ്പ്‌ തുറയില്‍ ഓരോ ദിവസവും പങ്കെടുക്കുന്ന ആയിരത്തോളം പേര്‍ക്കും പത്തിരി തയ്യാറാക്കി നല്‍കുന്നത്‌ ഈ ഉമ്മമാരാണ്‌. നോമ്പ്‌ തുറ വിഭവങ്ങള്‍ സജ്ജീകരിക്കുന്നതിനു മണ്ടാളില്‍ ഉമര്‍ ഹാജിയുടെ നേത്രുത്രുത്വത്തില്‍ നൂറിലധികം വളണ്ടിയേഴ്‌സും സജീവമായിരുന്നു.


SHARE THE NEWS