മര്‍കസില്‍ ഉംറ സംഗമം സംഘടിപ്പിച്ചു

0
740
മർകസിൽ സംഘടിപ്പിച്ച ഉംറ സംഗമം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
മർകസിൽ സംഘടിപ്പിച്ച ഉംറ സംഗമം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
SHARE THE NEWS

കുന്നമംഗലം: മര്‍കസിന് കീഴില്‍ ഉംറ നിര്‍വഹിച്ചവര്‍ക്കായ് സംഘടിപ്പിച്ച ഉംറ സംഗമം ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. പുണ്യഭൂമിയായ മക്കയിലേക്കുള്ള ഓരോ തീർത്ഥാടനവും വിശ്വാസികളെ ആത്മീയമായി ഉയർത്തുമെന്നും കൂടുതൽ നന്മയുള്ള ജീവിതം നയിക്കാൻ മാനസികമായി ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ അധ്യക്ഷത വഹിച്ചു. സി.പി ഉബൈദുല്ല സഖാഫി ആമുഖ പ്രഭാഷണം നടത്തി. സി.പി സിറാജ് സഖാഫി . സയ്യിദ് ഉവൈസ് സഖാഫി, ഗഫൂർ സഖാഫി പാങ്ങ്, മുഹമ്മദ് ഇയ്യാട് പ്രസംഗിച്ചു.


SHARE THE NEWS