കോഴിക്കോട്: ജാമിഅ മര്കസിലെ ശരീഅ അധ്യായന വര്‍ഷാവസാനമായ ഖത്മുൽ ബുഖാരിയും മര്‍കസ് സ്ഥാപക ദിനാചരണവും ഏപ്രില്‍ 17,18 തിയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കും. 17ന് രാത്രി നടക്കുന്ന ആത്മീയ സംഗമത്തില്‍ ദേശീയ രംഗത്തെ പ്രമുഖ പണ്ഡിതരെത്തും. 18ന് രാവിലെ നടക്കുന്ന ഉലമാ സംഗമത്തില്‍ പതിനായിരത്തിലേറെ സഖാഫികളും പണ്ഡിതരും സംബന്ധിക്കും. ഗഹനങ്ങളായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. ഉച്ചക്ക് ശേഷം നടക്കുന്ന ഖത്മുല് ബുഖാരി സംഗമത്തില്‍ അന്തര്‍ദേശീയ പണ്ഡിതരും സമസ്ത മുശാവറ അംഗങ്ങളും പ്രമുഖ ഉലമാക്കളും ഉമറാക്കളും സംബന്ധിക്കും. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു.
ഖത്മുൽ ബുഖാരി സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് താഴെപ്പറയുന്നവര്‍ ഭാരവാഹികളായി സംഘാടകസമിതി രൂപീകരിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്ലിയാര് (ചെയ) സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്ല്യാപള്ളി (വൈ.ചെയ) ഡോ.ഹുസൈന് സഖാഫി (ജന.കണ്) പറവൂര്‍ കുഞ്ഞി മുഹമ്മദ് സഖാഫി, അബ്ദുല്‍ ലത്തീഫ് സഖാഫി (കണ്) സിപി ഉബൈദ് സഖാഫി (ഫിനാ.സിക്ര)