മര്‍കസില്‍ പ്രാര്‍ത്ഥനാസംഗമം സംഘടിപ്പിച്ചു

0
573
Dua Majlis at മര്‍കസില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാസംഗമത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്നു.Markaz Masjid Hamili

കാരന്തൂര്‍: സമകാലിക ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാനും മുസ്ലിംകള്‍ അടക്കമുള്ള എല്ലാ വിഭാഗം ആളുകള്‍ക്കും സ്വതന്ത്രവും ശാന്തവുമായി ജീവിക്കാനാകുന്ന പരിതസ്ഥിതി ഉണ്ടാവാനും വേണ്ടി മര്‍കസില്‍ പ്രത്യേക പ്രാര്‍ത്ഥന സംഗമം സംഘടിപ്പിച്ചു. ഇന്നലെ ജുമുഅ നിസ്‌കാരാനന്തരം മസ്ജിദുല്‍ ഹാമിലിയില്‍ നടന്ന പ്രാര്‍ത്ഥനാ സംഗമത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സമദ് സഖാഫി മായനാട് സംബന്ധിച്ചു.