മര്‍കസില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

0
870
SHARE THE NEWS

കോഴിക്കോട് : കോഴിക്കോട് കാരന്തൂരിലെ മർകസ് കാമ്പസിൽ നടന്ന  റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ പ്രൗഢമായി. മർകസ് കാമ്പസിൽ നടന്ന ചടങ്ങിൽ ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പതാക ഉയർത്തൽ കർമത്തിന് നേതൃത്വം നൽകി. തുടർന്ന് നടന്ന ചടങ്ങ് കാന്തപുരം ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യ രാജ്യത്തിനു മഹത്തായ പൈതൃകവും സംസ്‌കാരവുമുണ്ടെന്നും  ഓരോ കാലഘട്ടങ്ങളിലും വരുന്ന പരാധികാരികൾ ഭരണഘടനയിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും ഔന്നിത്യത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കേണ്ടതുണ്ടന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വ്യത്യസ്തമാക്കുന്നതിൽ പ്രധാനപ്പെട്ട ഒരു ഘടകം വൈവിധ്യങ്ങളായ സംസ്കാരങ്ങൾക്കും മതങ്ങൾക്കും ഇവിടെ ലഭിക്കുന്ന തുല്യപരിഗണയും നീതിയുമാണ്.  അടിസ്ഥാനപരമായി ജനങ്ങളുടെ ക്ഷേമവും പുരോഗതിയും ആവണം ഭരണാധികാരികളുടെ ലക്ഷ്യം : കാന്തപുരം പറഞ്ഞു. നിയാസ് ചോല, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, കുട്ടി നടുവട്ടം, ശമീം കൽപ്പേനി പ്രസംഗിച്ചു.


SHARE THE NEWS