മര്‍കസ്‌ അക്കാദമി ഓഫ്‌ ഖുര്‍ആന്‍ സ്റ്റഡീസില്‍ അധ്യയന വര്‍ഷം ആരംഭിച്ചു

0
799

കാരന്തൂര്‍: മര്‍കസ്‌ അക്കാദമി ഓഫ്‌ ഖുര്‍ആന്‍ സ്റ്റഡീസ്‌ കോളജില്‍ പുതിയ അധ്യയന വര്‍ഷത്തിന്‌ തുടക്കമായി. കാമ്പസ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ഫത്‌ഹേ മുബീന്‍ സംഗമം മര്‍കസ്‌ ജനറല്‍ മാനേജര്‍ സി. മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. പ്രിന്‍സിപ്പല്‍ ഖാരിഅ്‌ ഹനീഫ്‌ സഖാഫി അധ്യക്ഷത വഹിച്ചു. ചിയ്യൂര്‍ മുഹമ്മദ്‌ മുസ്‌ലിയാര്‍, ഖാരിഅ്‌ ബഷീര്‍ സഖാഫി, ഹാഫിള്‌ നാസര്‍ സഖാഫി, ഹാഫിള്‌ ജരീര്‍ സഖാഫി, അബുല്‍ ഹസന്‍ സഖാഫി, ശിഹാബ്‌ സഖാഫി, മാലിക്‌ സഖാഫി ചിയ്യൂര്‍, ജാഫര്‍ സഖാഫി, അനീസ്‌ സഖാഫി, ഇല്യാസ്‌ സഖാഫി പ്രസംഗിച്ചു.