മര്‍കസ്‌ അലുംനി കോണ്‍ക്ലേവ്‌ നാളെ നോളജ്‌സിറ്റിയില്‍

0
811

കോഴിക്കോട്‌: കാരന്തൂര്‍ മര്‍കസിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ മര്‍കസ്‌ അലുംനി ഇന്റര്‍നാഷണല്‍ ഡെലിഗേറ്റ്‌ കോണ്‍ക്ലേവ്‌ സെക്കന്‍ഡ്‌ എഡിഷന്‍ നാളെ(ഞായര്‍) കൈതപ്പൊയില്‍ മര്‍കസ്‌ നോളജ്‌സിറ്റിയില്‍ നടക്കും.
രണ്ട്‌ ലക്ഷത്തോളം വരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളായ അഞ്ഞൂറില്‍പരം പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. മര്‍കസ്‌ റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പദ്ധതികളുടെ ആവിഷ്‌കരണവും മര്‍കസ്‌ അലുംനിയുടെ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും പരിപാടിയില്‍ നടക്കും.
ബാക്‌ ടു മര്‍കസ്‌ പരിപാടിയുടെ രൂപരേഖ അവതരണവും കോണ്‍ക്ലേവില്‍ നടക്കും. മര്‍കസ്‌ റൂബി ജൂബിലിയുടെ ഭാഗമായി മര്‍കസ്‌ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വീണ്ടും മര്‍കസിലെത്തിക്കുന്ന പരിപാടിയാണ്‌ ബാക്‌ ടു മര്‍കസ്‌. കേരളത്തിലെ എല്ലാ ജില്ലകളിലും രാജ്യത്തെ പ്രമുഖ സിറ്റികളിലും 16 രാജ്യങ്ങളിലും അലുംനിക്ക്‌ ചാപ്‌റ്ററുകളുണ്ട്‌.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സി. മുഹമ്മദ്‌ ഫൈസി, ഡോ. അബ്ദുല്‍ ഹകീം അസ്‌ഹരി, സയ്യിദ്‌ സൈനുല്‍ ആബിദ്‌ ജീലാനി, സയ്യിദ്‌ സ്വാലിഹ്‌ ജിഫ്രി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരാകും. മര്‍കസ്‌ കാമ്പസിലെ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച്‌ നടത്തുന്ന യെസ്‌ ക്യാമ്പയിന്‌ ചടങ്ങില്‍ തുടക്കമാകുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.