മര്‍കസ്‌ കുല്ലിയ്യ സമ്പൂര്‍ണ സംഗമം സംഘടിപ്പിച്ചു

0
796
SHARE THE NEWS

കാരന്തൂര്‍: ഈജിപ്‌തിലെ അല്‍ അസ്‌ഹര്‍ യൂണിവേഴ്‌സിറ്റിയുടെ തുല്യതാപദവിയോടെ മര്‍കസില്‍ 2005 മുതല്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിക സ്ഥാപനമായ മര്‍കസ്‌ കുല്ലിയ്യയില്‍ നിന്ന്‌ 2006 മുതല്‍ പഠനം കഴിഞ്ഞിറങ്ങിയ ബിരുദധാരികളുടെ സമ്പൂര്‍ണ സംഗമം സംഘടിപ്പിച്ചു. 500 പണ്ഡിതന്മാര്‍ പങ്കെടുത്ത സംഗമം മര്‍കസ്‌ ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസത്തിന്റെ ആഗോളമാതൃകകളിലൂടെ രൂപപ്പെടുത്തിയ സ്ഥാപനമാണ്‌ മര്‍കസെന്നും ഈജിപ്‌തിലെ അല്‍ അസ്‌ഹറിന്റെ മാതൃകയില്‍ നടന്നുവരുന്ന കുല്ലിയ്യയില്‍ നിന്ന്‌ പഠനം കഴിഞ്ഞിറങ്ങിയവര്‍ അറബി ഭാഷയും ഇസ്‌ലാമിക വിജ്ഞാനത്തിലും അഗാധമായ അവഗാഹം നേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ്‌ കുല്ലിയ്യ സ്ഥാപനം ന്‌ിലവില്‍ വരുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ച ലോകപ്രശസ്‌ത പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഡോ. ഉമര്‍ കാമില്‍ മക്കയെ പരിപാടിയില്‍ അനുസ്‌മരിച്ചു.
കെ.കെ അഹ്മദ്‌കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മര്‍കസ്‌ ജനറല്‍ മാനേജര്‍ സി. മുഹമ്മദ്‌ ഫൈസി മുഖ്യപ്രഭാഷണം നടത്തി. എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍, വി.പി.എം ഫൈസി, ഡോ. ഹുസൈന്‍ സഖാഫി, മുഖ്‌താര്‍ ഹസ്രത്ത്‌, പി.സി അബ്ദുല്ല മുസ്‌ലിയാര്‍, ഡോ. അബ്ദുല്‍ ഹകീം അസ്‌ഹരി, കുഞ്ഞി മുഹമ്മദ്‌ സഖാഫി പറവൂര്‍, ഹാഫിള്‌ അബൂബക്കര്‍ സഖാഫി പന്നൂര്‍, അബ്ദുല്ല സഖാഫി മലയമ്മ വിവിധ സെഷനുകള്‍ക്ക്‌ നേതൃത്വം നല്‍കി.
ഡോക്ടറേറ്റ്‌ നേടിയ കുല്ലിയ്യ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡോ. ഉമറുല്‍ ഫാറൂഖ്‌ സഖാഫി, അബ്ദുല്‍ ഷുകൂര്‍ സഖാഫി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ദുല്‍കിഫിലി സഖാഫി സ്വാഗതവും അക്‌ബര്‍ ബാദുഷ സഖാഫി നന്ദിയും പറഞ്ഞു.


SHARE THE NEWS