മര്‍കസ്‌ ഖത്മുല്‍ ബുഖാരിയും അഹ്‌ദലിയ്യയും മെയ്‌ നാലിന്‌

0
781

കാരന്തൂര്‍: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ബുഖാരി ദര്‍സിന്റെ വാര്‍ഷിക സമാപനമായ ഖത്മുല്‍ ബുഖാരിയും മാസാന്ത അഹ്‌ദലിയ്യ ദിക്‌ര്‍ ഹല്‍ഖയും മെയ്‌ നാലിന്‌ മര്‍കസ്‌ മെയിന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ ഒമ്പത്‌ മുതല്‍ നടക്കുന്ന ഖത്മുല്‍ ബുഖാരിക്കും വൈകുന്നേരം ഏഴു മുതല്‍ നടക്കുന്ന അഹ്‌ദലിയ്യ ദിക്‌റ്‌ ഹല്‍ഖക്കും പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും നേതൃത്വം നല്‍കും.