മര്‍കസ്‌ ഖത്മുല്‍ ബുഖാരിയും സമ്പൂര്‍ണ്ണ സഖാഫി സംഗമവും നാളെ

0
750

കാരന്തൂര്‍: തെന്നിന്ത്യയിലെ വൈജ്ഞാനിക നഗരിയായ മര്‍കസുസ്സഖാഫിത്തിസ്സുന്നിയ്യ നാളെ പതിനായിരത്തോളം സഖാഫിമാരുടെ സംഗമ വേദിയായി മാറും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ മര്‍കസ്‌ ശരീഅത്ത്‌ കോളേജില്‍ നടന്നു വരുന്ന ബുഖാരി ദര്‍സിന്റെ വാര്‍ഷികമായ ഖതമുല്‍ ബുഖാരിയിലും സഖാഫിമാരുടെ സമ്പൂര്‍ണ്ണ സംഗമത്തിലും സംബന്ധിക്കാന്‍ രാവിലെ മുതലേ പണ്ഡിതന്‍മാര്‍ ഒഴുകും.
ളുഹര്‍ നിസ്‌കാരാനന്തരം നടക്കുന്ന ഖതമുല്‍ ബുഖാരിയില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള പ്രമുഖ മുസ്‌ലിം പണ്ഡിതന്‍മാര്‍ സംബന്ധിക്കും. സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ്‌ സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സമസ്‌ത പ്രസിഡണ്ട്‌ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. ബുഖാരിയുടെ സമാപന ക്ലാസിന്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സയ്യിദ്‌ ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ശിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍, എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി, കൊമ്പം കെ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ എന്‍ അലി മുസ്‌ലിയാര്‍, പി.വി മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, പി. ഹസ്സന്‍ മുസ്‌ലിയാര്‍ വയനാട്‌, പി.എ ഹൈദ്രോസ്‌ മുസ്‌ലിയാര്‍ കൊല്ലം, കെ.കെ അഹ്മദ്‌കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, മഞ്ഞപ്പറ്റി പി. ഹംസ മുസ്‌ലിയാര്‍, കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ വേമ്പനാട്‌, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, വി. മൊയ്‌തീന്‍ കുട്ടി ബാഖവി പൊന്മള, ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍, സയ്യിദ്‌ ലിയാഉല്‍ മുസ്‌തഫ മാട്ടൂല്‍, എം. അബ്ദുറഹ്മാന്‍ ബാവ മുസ്‌ലിയാര്‍ കോടമ്പുഴ, ടി.കെ അബ്ദു മുസ്‌ലിയാര്‍ താനാളൂര്‍, സി. മുഹമ്മദ്‌ ഫൈസി, ഇസ്സുദ്ദീന്‍ സഖാഫി, മുഹമ്മദ്‌ അലി സഖാഫി തൃക്കരിപ്പൂര്‍, അബ്ബാസ്‌ മുസ്‌ലിയാര്‍ കാസര്‍ഗോഡ്‌, അബ്ദുല്‍ ഹമീദ്‌ മുസ്‌ലിയാര്‍, വി.പി മൊയ്‌തു ഫൈസി, അബൂ ഹനീഫല്‍ ഫൈസി തെന്നല, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, മുഖ്‌താര്‍ ഹസ്രത്ത്‌ പാലക്കാട്‌, കെ.എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍, ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, കല്‍പറ്റ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സംബന്ധിക്കും.
രാവിലെ 7 മണിക്ക്‌ സഖാഫി ശൂറാ മീറ്റിംഗും തുടര്‍ന്ന്‌ 10 മണിക്ക്‌ സമ്പൂര്‍ണ്ണ സഖാഫി സംഗമവും നടക്കും. മഗ്‌രിബ്‌ നിസ്‌കാരാനന്തരം നടക്കുന്ന അഹ്‌്‌ദലിയ്യ ദിക്‌റ്‌ മജ്‌ലിസിന്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതന്‍മാരും സാദാത്തീങ്ങളും സംബന്ധിക്കും.