മര്‍കസ്‌ ഗാര്‍ഡന്‍ എ.ബി.സി രണ്ടാം ബാച്ച്‌ 20ന്‌ തുടങ്ങും

0
772
SHARE THE NEWS

കോഴിക്കോട്‌: ഈ വര്‍ഷം എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ത്രിദിന അക്കാഡമിക്‌ ബ്രിഡ്‌ജ്‌ കോഴ്‌സ്‌(എ.ബി.സി)രണ്ടാം ബാച്ച്‌ മര്‍കസ്‌ ഗാര്‍ഡനില്‍ ഈ മാസം 20, 21, 22 തിയ്യതികളിലായി നടക്കും. സ്‌കൂളിംഗ്‌ സ്‌ട്രാറ്റജീസ്‌, ഫെല്ലോവിംഗ്‌ ടൈഅപ്‌സ്‌, പ്രൊഫഷണല്‍ ഓര്‍കസ്‌ട്രേഷന്‍, ഫിസിക്കല്‍ ജേര്‍ക്‌സ്‌ എന്നീ സെഷനുകള്‍ക്ക്‌ പുറമെ സിയാറത്ത്‌, പഠന യാത്രയും സംഘടിപ്പിക്കുന്നുണ്ട്‌.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന കോഴ്‌സില്‍ കേരളത്തിനകത്തും പുറത്തുമുള്ള മതപണ്ഡിതന്മാര്‍, വിദ്യഭ്യാസ വിജക്ഷണര്‍, പരിശീലന വിദഗ്‌ധര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ മര്‍കസ്‌ ഗാര്‍ഡന്റെ വ്യത്യസ്‌ത കോഴ്‌സുകളിലേക്കുള്ള അഡ്‌മിഷനില്‍ പ്രത്യേകം വെയ്‌റ്റേജ്‌ ഉണ്ടായിരിക്കുന്നതാണ്‌.
ആയിരം രൂപയാണ്‌ കോഴ്‌സ്‌ ഫീ. പ്രവേശനം മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്‌തവര്‍ക്ക്‌ മാത്രമായിരിക്കും. റജിസ്‌ട്രേഷന്‌ 8943155652 എന്ന നമ്പറില്‍ ബന്ധപ്പെടുക.


SHARE THE NEWS