മര്‍കസ്‌ ത്വയ്‌ബ ഗാര്‍ഡന്‍ സമ്മേളനത്തിന്‌ ഉജ്ജ്വല തുടക്കം

0
807
ദിനാജ്‌പുര്‍(വെസ്റ്റ്‌ബംഗാള്‍):വെസ്റ്റ്  ബംഗാളിലെ  മര്‍കസ്‌ ത്വയ്‌ബ  ഗാര്‍ഡന്‍ അഞ്ചാം വാര്‍ഷിക സമ്മേളനത്തിന്‌ ഉജ്വല തുടക്കം. വെസ്റ്റ്‌ബംഗാള്‍ മുന്‍മന്ത്രി ബിശ്വനാഥ്‌ ചൗധരി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസ  സാമൂഹിക  മുന്നേറ്റത്തിൽ  കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടയില്‍ സ്‌തുത്യര്‍ഹമായ നിരവധി സേവനങ്ങളാണ്‌ ത്വയ്‌ബ ഗാര്‍ഡന്‌ കീഴില്‍ നടപ്പാക്കിയതെന്നും മർകസിന്റെ  ഈ പ്രവർത്തനങ്ങൾ ബംഗാളിലെ മുസ്‌ലിംകൾക്കിടയിൽ ബൗദ്ധികമായ ഉണർവ് ഉണ്ടാക്കാൻ നിമിത്തമായെന്നും അദ്ദേഹം  പറഞ്ഞു. വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ ബംഗാളിന്റെ മുന്നേറ്റത്തിന്‌ ആക്കം കൂട്ടാന്‍ ത്വയ്‌ബ  ഗാര്‍ഡന്‌ സാധിച്ചു. സമൂഹത്തിലെ പിന്നോക്കജനവിഭാഗങ്ങളുടെ ഉന്നമനം സാധ്യമാക്കുന്നതിലും   സ്ഥാപനം വലിയ  പങ്കുവഹിച്ചു.ബംഗാളിന്റെ എല്ലാ പ്രദേശങ്ങളിലേക്കും ഇത്തരത്തിലുള്ള  സംരംഭങ്ങൾ  വ്യാപിക്കുന്നതിലൂടെ   വലിയൊരു ഭാവി  ഇവിടെങ്ങളിലെ  മുസ്ലിംകളടക്കമുള്ള  പിന്നാക്ക  വിഭാഗങ്ങൾക്ക് നൽകാൻ മർകസിനാകും  എന്നും അദ്ദേഹം  പറഞ്ഞു.മർകസ്  ത്വയ്‌ബ  ഗാര്‍ഡന്‍ ഡയറക്ടര്‍ സുഹൈറുദ്ദീന്‍ നുറാനി അധ്യക്ഷത വഹിച്ചു. ഹോരിരംപുര്‍ എം.എല്‍എ റഫീഖുല്‍ ഇസ്‌ലാം, നര്‍മദ റായ്‌ എം.എല്‍.എ, നിലജ്ഞന്‍ റോയ്‌,സൊബപൊതി മുന്‍ എം.എല്‍.എ അനീസുര്‍ റഹ്മാന്‍, തപന്‍ ബ്ലോക്ക്‌ ന്യൂനപക്ഷ കമ്മീഷന്‍ പ്രസിഡന്റ്‌ കജിമുദ്ദീന്‍ മൊന്‍ദല്‍, എം.ഡി ഷാജഹാന്‍, മുഹമ്മദ്‌ റിസ്‌വാന്‍ അമീന്‍ മണിപ്പൂര്‍, ഹാജി റഫീഉദ്ദീന്‍, ശരീഫ്‌ നുറാനി, അലി നൂറാനി, ഇബ്രാഹീം സഖാഫി, സാബിത്ത്‌ നുറാനി, അജ്‌മല്‍ അലി, ശുകൂര്‍ സഖാഫി,  മുഹമ്മദ്‌ തൗസീഫ്‌ റസ  പ്രസംഗിച്ചു.