മര്‍കസ്‌ പ്രഭാഷണ പരമ്പരക്ക്‌ പ്രൗഢ സമാപനം

0
781

കുന്ദമംഗലം: മര്‍കസില്‍ ഒരാഴ്‌ചയായി നടന്നുവരുന്ന ലയാലീ നസ്വീഹ പ്രഭാഷണ പരമ്പരക്ക്‌ പ്രൗഢ സമാപനം. ഇസ്‌്‌ലാമിക ആധ്യാത്മികത, കര്‍മ്മ ശാസ്‌ത്രം, വിശ്വാസ ശാസ്‌ത്രം എന്നിവയിലധിഷ്‌ഠിതമായ വിഷയങ്ങളില്‍ നടന്ന പ്രഭാഷണ പരമ്പരയില്‍ പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി, ശാഫി സഖാഫി മുണ്ടമ്പ്ര, മുഹമ്മദ്‌ ഫാറൂഖ്‌ നഈമി എന്നിവര്‍ പ്രഭാഷണം നടത്തി. രണ്ട്‌ ദിവസങ്ങളില്‍ നടന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആത്മീയ ഉപദേശം ശ്രദ്ധേയമായി.
ഇന്നലെ നടന്ന സമാപന പ്രാര്‍ത്ഥനാ സമ്മേളനം സി.മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. സമാപന സമ്മേളനത്തില്‍ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സി. മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. ഇസ്‌റാഅ്‌ മിഅ്‌റാജിന്റെ സ്രേഷ്ട രാവില്‍ നബി (സ്വ)യിലൂടെ വിശ്വാസികള്‍ക്ക്‌ അല്ലാഹു നല്‍കിയ സമ്മാനമാണ്‌ അഞ്ചു വഖ്‌ത്‌ നിസ്‌കാരമെന്നും നിഷ്ടയോടെ അത്‌ നിര്‍വ്വഹിക്കാന്‍ മുസ്‌ലിംകള്‍ ബദ്ധശ്രദ്ദരാവണമെന്നും അദ്ദേഹം പറഞ്ഞു.
മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി മുഖ്യപ്രഭാഷണം നടത്തി. വി.പി.എം ഫൈസി വില്ല്യാപ്പള്ളി, ബീരാന്‍ മുസ്‌ലിയാര്‍ പെരുവയല്‍, സമദ്‌ സഖാഫി മായനാട്‌, ലത്തീഫ്‌ സഖാഫി പെരുമുഖം, ഹനീഫ്‌ സഖാഫി പ്രസംഗിച്ചു. സമാപന പ്രാര്‍ത്ഥനയ്‌ക്ക്‌ സയ്യിദ്‌ അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.