മര്‍കസ്‌ റൂബി ജൂബിലി: സഖാഫി ബാച്ചുകള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

0
760

കോഴിക്കോട്‌: 40 വര്‍ഷം കൊണ്ട്‌ മര്‍കസില്‍ നിന്ന്‌ പഠനം കഴിഞ്ഞിറങ്ങിയ പതിനായിരത്തില്‍ പരം സഖാഫിമാര്‍ ബാച്ച്‌ തലത്തില്‍ സംഗമിച്ച്‌ റൂബി ജൂബിലി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നു. 1985 മുതല്‍ 2017വരെ പുറത്തിറങ്ങിയ ബാച്ചുകള്‍ പ്രത്യേകം സംഗമിച്ച്‌ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കും.
സെപ്‌തംബറില്‍ ഓരോ ജില്ലകളില്‍ സഖാഫിമാരുടെ സംയുക്ത അലുംനി സംഗമങ്ങള്‍ നടത്താന്‍ പദ്ധതി തയ്യാറാക്കി. കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ മുഴുവന്‍ സഖാഫി ബാച്ചുകളിലെയും തെരഞ്ഞെടുത്ത പ്രതിനിധികളുടെ യോഗം നാളെ(വ്യാഴം) മര്‍കസില്‍ ചേരും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. സി. മുഹമ്മദ്‌ ഫൈസി, പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ എന്നിവര്‍ സംബന്ധിക്കും.
കോഴിക്കോട്‌ ചേര്‍ന്ന സഖാഫി ശൂറാ സംഗമത്തില്‍ പി.കെ.എം സഖാഫിഅ അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ്‌ സഖാഫി, സിദ്ധീഖ്‌ സഖാഫി, കെ.ടി ത്വാഹിര്‍ സഖാഫി, അശ്‌റഫ്‌ സഖാഫി, ഉമര്‍ സഖാഫി, കുഞ്ഞി മുഹമ്മദ്‌ സഖാഫി സംബന്ധിച്ചു. ഹസന്‍ സഖാഫി സ്വാഗതവും ലത്വീഫ്‌ സഖാഫി നന്ദിയും പറഞ്ഞു.