മര്‍കസ്‌ റൂബി ജൂബിലി സ്വാഗതസംഘം ഓഫീസ്‌ ഉദ്‌ഘാടനം ഈ മാസം 15ന്‌

0
982

കോഴിക്കോട്‌: മര്‍കസ്‌ റൂബി ജൂബിലി സ്വാഗത സംഘം ഓഫീസ്‌ ഉദ്‌ഘാടനം ഈ മാസം 15ന്‌ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മര്‍കസ്‌ മാനേജിംഗ്‌ ബോര്‍ഡ്‌ യോഗം റൂബി ജൂബിലിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രചാരണം ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. മര്‍കസ്‌ കമ്മിറ്റി മെമ്പര്‍ ആയിരുന്ന എന്‍.പി ഉമര്‍ ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്‌തു. മര്‍കസ്‌ ജനറല്‍ മാനേജര്‍ സി. മുഹമ്മദ്‌ ഫൈസി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ്‌ അബ്ദുല്‍ ഫത്താഹ്‌ അവേലം, സയ്യിദ്‌ ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ്‌ സ്വാലിഹ്‌ ജിഫ്രി, വി.പി.എം ഫൈസി വില്യാപള്ളി, ഡോ. അബ്ദുല്‍ ഹകീം അസ്‌ഹരി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്‌, ബി.പി സിദ്ധീഖ്‌ ഹാജി, എന്‍. എലി അബ്ദുല്ല, മജീദ്‌ കക്കാട്‌, മുഹമ്മദലി ഹാജി, പി.സി ഇബ്രാഹീം മാസ്റ്റര്‍, എഞ്ചി. യൂസഫ്‌ ഹൈദര്‍, മുഹമ്മദലി ഹാജി കണ്ണൂര്‍ പങ്കെടുത്തു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌ നന്ദി രേഖപ്പെടുത്തു.