കാരന്തൂര്‍: 2018 ജനുവരി 5,6,7 തിയ്യതികളില്‍ നടക്കുന്ന റൂബി ജൂബിലിയുടെ ഭാഗമായി മര്‍കസ് റൂബി ജൂബിലി ജില്ലാ സംഘാടക സമിതികളുടെ നേതൃത്വത്തില്‍ 40 കേന്ദ്രങ്ങളില്‍ മുല്തഖ ദൂഅത്ത് എന്ന പേരില്‍ 40 സഖാഫി സംഗമങ്ങളും സോണ്‍ തലങ്ങളില്‍ അലുംനി അസംബ്ലിയും നടത്താന്‍ മര്‍കസില്‍ ചേര്‍ന്ന സഖാഫി ശൂറാ സാരഥികളുടെയും ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍മാരുടെയും സംയുക്തയോഗം തീരുമാനിച്ചു.
പദ്ധതികള്‍ക്ക് രൂപം നല്കാന് സെപ്തംബര്‍ 30ന് മുമ്പ് ജില്ലാ സഖാഫി കോര്‍ഡിനേഷന്‍ റൂബി ജൂബിലി ജില്ലാ സംഘാടക സമിതിയുമായി സഹകരിച്ച് ചേരുകയും ഒക്ടോബറില്‍ സോണ്‍തലത്തില്‍ മര്‍കസ് അലുംനി അസംബ്ലിക്കും നവംബറില്‍ 40 കേന്ദ്രങ്ങളില്‍ സഖാഫി സംഗമം നടത്തുന്നതിന് രൂപം നല്‍കുകയും ചെയ്തു.
റൂബി ജൂബിലി പ്രചാരണ പ്രവര്‍ത്തനങ്ങള്‍, വിഭവസമാഹരണം എന്നിവ വന്‍വിജയമാക്കാനും ബാച്ച്തല വാഗ്ദാനങ്ങള്‍ റൂബി ജൂബിലി ഉപഹാരമായി പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു. ചെയര്മാന് പി.കെ.എം സഖാഫി ഇരിങ്ങല്ലൂരിന്റെ അധ്യക്ഷതയില്‍ ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പദ്ധതികള്‍ അവതരിപ്പിച്ചു. വി.പി.എം ഫൈസി വില്യാപള്ളി, ശുകൂര്‍ സഖാഫി വെണ്ണക്കോട്, റഫീഖ് അഹ്മദ് സഖാഫി, കുഞ്ഞി മുഹമ്മദ് സഖാഫി തുടങ്ങി ജില്ലാ കോര്‍ഡിനേഷന്‍ കണ്‍വീനര്‍മാര്‍ സംബന്ധിച്ചു.