മര്‍കസ് അക്കാദമിക് മാഗസിന്‍ ദ മില്ല്യൂ പ്രകാശിതമായി

0
748
SHARE THE NEWS

കോഴിക്കോട് : മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സിന് കീഴില്‍ പുറത്തിറക്കിയ അക്കാദമിക് മാഗസിന്‍ ദ മില്ല്യൂ പ്രകാശിതമായി. മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രകാശനം നിര്‍വ്വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി കീ നോട്ട് അഡ്രസ് അവതരിപ്പിച്ചു. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയ ഇംഗ്ലീഷ് മാഗസിനില്‍ 21-ാം നൂറ്റാണ്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസം എന്ന വിഷയത്തില്‍ രാജ്യത്തെ പ്രധാനപ്പെട്ട അക്കാദമിക്കുകളും വിദ്യാഭ്യാസ പരിശീലകരും ലേഖനം എഴുതിയിട്ടുണ്ട്. കെ.ജി വിദ്യാഭ്യാസം, ട്രൈനിംഗ്, സ്‌കൂള്‍ ലൈബ്രറി സംവിധാനം, ആധുനിക വിദ്യാഭ്യാസത്തിന്റെ രീതി ശാസ്ത്രം, പ്രൊഫഷണല്‍ പഠനത്തിന്റെ സ്വഭാവം തുടങ്ങിയ വിഷയങ്ങളിലാണ് മാഗസിന്റെ ഉള്ളടക്കം ഉള്ളത്. മര്‍കസ് പ്രതിനിധാനം ചെയ്യുന്ന വിദ്യാഭ്യാസ സംസ്‌കാരത്തിന്റെയും അക്കാദമിക ഔന്നിത്യത്തിന്റെയും വിവിധ ഭാവങ്ങളാണ് മാഗസിന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് ചീഫ് എഡിറ്റര്‍ അമീര്‍ ഹസന്‍ പറഞ്ഞു. ചടങ്ങില്‍ മാഗസിന്‍ ചെയര്‍മാന്‍ റംസി മുഹമ്മദ്, അസോസിയേറ്റ് എഡിറ്റര്‍ കെ.എം അബ്ദുല്‍ ഖാദര്‍, ഹനീഫ് അസ്ഹരി, മുഹമ്മദ് ദില്‍ഷാദ്, ടി.പി സുബൈര്‍ അലി നൂറാനി, മര്‍കസ് സ്‌കൂളുകളിലെ പ്രിന്‍സിപ്പള്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ പങ്കെടുത്തു.


SHARE THE NEWS