മര്‍കസ് അല്‍ മുനവ്വറ കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു

0
532
മണപ്പള്ളി മര്‍കസ് അല്‍ മുനവ്വറ കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസിന് വേണ്ടി നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിക്കുന്നു

കരുനാഗപ്പള്ളി: മണപ്പള്ളി മര്‍കസ് അല്‍ മുനവ്വറ കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസിന് വേണ്ടി നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വ്വഹിച്ചു. പി.കെ ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. മര്‍കസ് അല്‍ മുനവ്വറയില്‍ നിന്ന് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സംസ്ഥാന സാഹിത്യോത്സവില്‍ പ്രതിഭകളായിട്ടുള്ളവര്‍ക്ക് അനുമോദനവും ചടങ്ങില്‍ നടന്നു. സയ്യിദ് കെ.സ്.കെ തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി, അബ്ദുറഹീം ബാഖവി, അസ്‌ലം സഖാഫി, ശിഹാബ് ക്ലാപ്പന പങ്കെടുത്തു. നൗഫല്‍ നുറാനി സ്വാഗതവും മുമ്പശിര്‍ നുറാനി നന്ദിയും പറഞ്ഞു.