മര്‍കസ് അവനോക്‌സ്: ആവാസിന് മര്‍കസ് ഗാര്‍ഡന്‍ വേദിയായി

0
440
മര്‍കസ് ഗാര്‍ഡന്‍ ആവാസ് അയല്‍ക്കൂട്ടം പ്രസിഡന്റ് സി.കെ അബ്ദുല്‍ അസീസ് ഹാജി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു

പൂനൂര്‍: ജനുവരി 15, 16 തിയ്യതികളില്‍ കൊല്‍ക്കത്ത തൈ്വബ ഗാര്‍ഡനില്‍ നടക്കുന്ന മര്‍കസ് ഗാര്‍ഡന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ദേശീയ കലോത്സവം അവേനോക്സിന്റെ ഭഗമായി നടക്കുന്ന ആവാസിന് മര്‍കസ് ഗാര്‍ഡനും വേദിയായി. മര്‍കസ് ദേശീയ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ആവാസ് ഇന്ത്യയിലെ എല്ലാ കാമ്പസുകളിലും സംഘടിപ്പിക്കുന്നുണ്ട്. ഇശാഅ് നിസ്‌കാരനന്തരം ആരംഭിക്കുന്ന ചടങ്ങ് മദീനതുന്നൂര്‍ ജോ.ഡയറക്ടര്‍ ആസഫ് നൂറാനി വരപ്പാറയുടെ അധ്യക്ഷതയില്‍ മര്‍കസ് ഗാര്‍ഡന്‍ അയല്‍കൂട്ടം പ്രസിഡന്റ് സി.കെ.അബ്ദുല്‍ അസീസ് ഹാജി ഉള്‍ഘാടനം ചെയ്തു. മര്‍കസ് ഗാര്‍ഡന്‍ വിദ്യാര്‍ത്ഥികളായ നൂറാനിമാരുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദീനീ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്നും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെ ഉള്‍കൊള്ളിച്ച് ദേശീയ തലത്തില്‍ നടക്കുന്ന ഫെസ്റ്റ് അവനോക്‌സ് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.സാലിം സൈദലവി ആവാസ് ടോക് നിര്‍വഹിച്ചു. മര്‍കസ് ഗാര്‍ഡന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജലാല്‍ നൂറാനി, എം.ജിഎസ്.എം പ്രിന്‍സിപ്പല്‍ നൗഫല്‍ നൂറാനി, പ്രിസം ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുബൈര്‍ നൂറാനി സംബന്ധിച്ചു. പ്രിസം ഫൗണ്ടേഷന്‍ വീഡിയോ പ്രസന്റേഷന് ശിബിലി ആനക്കര നേതൃത്വം നല്‍കി.