മര്‍കസ് അവനോക്‌സ് 20; ലോഗോ പ്രകാശനം ചെയ്തു

0
815
അവനോക്സ് 20 ലോഗോ പ്രകാശനം വെസ്റ്റ്ബംഗാള്‍ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഡോ. ബി.പി സലീം നിര്‍വഹിക്കുന്നു.

കൊല്‍ക്കത്ത: 2020 ജനുവരി 15,16 തിയ്യതികളില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന മര്‍കസ് ഗാര്‍ഡന്‍ ക്യാമ്പസുകളുടെ നാഷണല്‍ ഫെസ്റ്റ് അവനോക്‌സ് 20ന്റെ ലോഗോ പ്രകാശനം വെസ്റ്റ്ബംഗാള്‍ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഡോ. ബി.പി സലീം നിര്‍വഹിച്ചു.
രാജ്യത്ത് മര്‍കസ് നടത്തുന്ന സാമൂഹിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. മര്‍കസ് ഗാര്‍ഡന് കീഴില്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 14 ക്യാമ്പസുകളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഫെസ്റ്റില്‍ മാറ്റുരക്കുന്നത്. തൈ്വബ ഗാര്‍ഡനില്‍ നടക്കുന്ന ചടങ്ങില്‍ സുഹൈറുദ്ദീന്‍ നുറാനി, മുഹമ്മദലി നുറാനി, ശരീഫ് നുറാനി, ഇബ്രാഹീം സഖാഫി, മുബശ്ശിര്‍ മുഈനി, അബ്ദുല്‍ അസീസ് പങ്കെടുത്തു.