മര്‍കസ് അഹ്ദലിയ്യ ജനുവരി 3ന്

0
823

കാരന്തൂര്‍: മര്‍കസില്‍ നടക്കുന്ന ആത്മീയ സംഗമമായ അഹ്ദലിയ്യ ദിക്‌റ് ഹല്‍ഖയും മഹ്‌ളറത്തുൽ ബദ്‌രിയ്യയും  ജനുവരി 3ന് ശനിയാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.സയ്യിദ് അലി ബാഫഖി തങ്ങൾ, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍എന്നിവര്‍ നേതൃത്വം നല്‍കും. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മുഖ്താര്‍ ഹസ്രത്ത് ബാഖവി, പി.സി അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.