മര്‍കസ് ആര്‍ട്‌സ് & സയന്‍സ് കോളജ് സ്റ്റുഡന്റസ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു

0
2388
മര്‍കസ് ആര്‍ട്‌സ് & സയന്‍സ് കോളജ് സ്റ്റുഡന്റസ് യൂണിയന്‍ ഉദ്ഘാടനം വി.ടി ബല്‍റാം എം.എല്‍.എ നിര്‍വഹിക്കുന്നു
മര്‍കസ് ആര്‍ട്‌സ് & സയന്‍സ് കോളജ് സ്റ്റുഡന്റസ് യൂണിയന്‍ ഉദ്ഘാടനം വി.ടി ബല്‍റാം എം.എല്‍.എ നിര്‍വഹിക്കുന്നു
SHARE THE NEWS

കുന്നമംഗലം:  മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 2018 -19 അധ്യയന വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റസ് യൂണിയൻ ഉദ്‌ഘാടനം നടന്നു. യുവ എം.എൽ.എ വി.ടി ബൽറാം ചടങ്ങു ഉദ്‌ഘാടനം ചെയ്‌തു. സാമൂഹികമായ ബാധ്യതകൾ മനസ്സിലാക്കാനും സാംസ്കാരിക രംഗത്ത് സർഗാത്മകമായി സേവനം ചെയ്യാനും യൂണിയൻ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് സാധ്യമാകണം എന്നദ്ദേഹം പറഞ്ഞു.  രാഷ്ട്രീയ ബോധം ഏതൊരു പൗരനും വേണം.  കൃത്യമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തേണ്ടത് പഠനകാലത്താണ്. അരാഷ്ട്രീയത മനുഷ്യരെ നിഷ്‌ക്രിയരാക്കും: അദ്ദേഹം പറഞ്ഞു. മർകസ് ഡയറക്ടർ ഡോ. എ.പി അബ്‌ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി.  കോളേജ് പ്രിൻസിപ്പൽ പ്രൊഫ എ.കെ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. കോളേജ് അഡ്മിനിസ്‌ട്രേറ്റർ ശമീർ സഖാഫി മപ്രം , പ്രൊഫ രാഘവൻ, കെകെ മുഹമ്മദ് ഷമീം, അബ്ദുൽ ഖാദിർ, ഫസൽ ഒ. പ്രസംഗിച്ചു. യൂണിയൻ ചെയർമാൻ ഫവാസ് സ്വാഗതവും സെക്രട്ടറി ഉബൈദ് നന്ദിയും പറഞ്ഞു.


SHARE THE NEWS