മര്‍കസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ റെന്റെവ്യൂ 2017 സംഘടിപ്പിച്ചു

0
713

കോഴിക്കോട്: എരഞ്ഞിപ്പാലം മര്‍കസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച റെന്റെവ്യൂ 2017 സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ എന്‍. ശമീറിന്റ അധ്യക്ഷതയില്‍ മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു. മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ അമീര്‍ ഹസന്‍, വി.ടി അബ്ദുല്ലക്കോയ മാസ്റ്റര്‍, അമീന്‍ ഹസന്‍ സഖാഫി, മുറാഖിബ്, കെ.ടി സിദ്ധീഖ്, സുലൈമാന്‍ ഗൂഢല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഒ.ടി ശഫീഖ് സഖാഫി സ്വാഗതവും ആസാദ് സഖാഫി നന്ദിയും പറഞ്ഞു.