മർകസ് ഉറുദു ഡിപ്പാർട്മെന്റ് അക്കാദമിക ഉദ്‌ഘാടനം നടന്നു

0
2171
മർകസ് ഉറുദു ഡിപ്പാർട്മെൻറ് അക്കാദമിക ഉദ്‌ഘാടനം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നിർവ്വഹിക്കുന്നു
മർകസ് ഉറുദു ഡിപ്പാർട്മെൻറ് അക്കാദമിക ഉദ്‌ഘാടനം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നിർവ്വഹിക്കുന്നു
SHARE THE NEWS

കോഴിക്കോട്: മർകസ് ഉറുദു ഡിപ്പാർട്ട്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന കുല്ലിയ്യ ല്യൂഗ അറബിയ്യ, ശരിഅ സ്റ്റഡീസ് ഫോർ നോൺ കേരളേറ്റ്‌സ്  എന്നീ സ്ഥാപങ്ങളുടെ അക്കാദമിക ഉദ്‌ഘാടനം നടന്നു. ഇന്ത്യയിലെ ഇരുപത്തിരണ്ടു സംസ്ഥാനങ്ങളിൽ നിന്നായി 200 വിദ്യാർഥികൾ ഈ ഡിപ്പാർട്ടുമെന്റുകളിലേക്കു ഈ വർഷം പഠിക്കാൻ എത്തിയത്. ഉറുദു, അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് ഇവരുടെ അക്കാദമിക സംവിധാനമുള്ളത്‌. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തെ വിഭിന്ന ദേശങ്ങളിൽ ജീവിച്ചു വളർന്ന വിദ്യാർത്ഥികളെ ഒരു കാമ്പസിൽ പഠിപ്പിച്ച് പരസപര സ്നേഹവും ഐക്യവും വളർത്തി ദേശീയബോധം സജീവമാക്കുന്ന പ്രക്രിയ ഈ സ്ഥാപനം വഴി നടക്കുന്നു എന്നദ്ദേഹം പറഞ്ഞു. കേരളത്തിന് പുറത്തെ സാമൂഹികമായും സാമ്പത്തികമായും അവശത അനുഭവിക്കുന്ന സ്ഥലങ്ങളിലെ വിദ്യാർത്ഥികളെയാണ്   ഭക്ഷണത്തിനും താമസത്തിനും പഠനത്തിനുമുള്ള മുഴുവൻ ചെലവും വഹിച്ചു പുതിയ മുന്നേറ്റങ്ങൾ സാധ്യമാക്കാൻ കഴിയുന്ന വിതാനത്തിലേക്ക് മർകസ് വികസിപ്പിക്കുന്നത്. അറിവ് എന്നത് പ്രാഥമികമായി മനുഷ്യന് സ്വയം തിരിച്ചറിയാനും  തന്റെ ജീവിത ദൗത്യം മനസ്സിലാക്കാനും ഉള്ള ബോധം സമ്പാദിക്കലാണ്. ധാർമികമായ വഴിയിൽ അറിവ് നേടുമ്പോഴേ പഠനം പൂർണ്ണതയിൽ എത്തുകയുള്ളൂ: കാന്തപുരം പറഞ്ഞു.
    മർകസ് ഉറുദു ഡിപ്പാർട്മെന്റ് ഹെഡ് മൂസ സഖാഫി  പാതിരമണ്ണ ആമുഖ പ്രസംഗം നടത്തി. ഉമറലി സഖാഫി എടപ്പലം, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, അക്ബർ ബാദുഷ സഖാഫി പ്രസംഗിച്ചു.

SHARE THE NEWS