മര്‍കസ് എച്ച്.ആര്‍ അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു

0
791

കാരന്തൂര്‍: ദീര്‍ഘകാലമായി മര്‍കസില്‍ സേവനം ചെയ്തുവരുന്ന മേലേചാലില്‍ പി. മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വരെ മര്‍കസ് ഓഫീസില്‍ കര്‍മനിരതനായിരുന്ന മുഹമ്മദ് മാസ്റ്ററുടെ വിയോഗം ഇന്ന് രാവിലെ നടന്ന ആകസ്മികമായിട്ടായിരുന്നു. പൂനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ അധ്യാപക തസ്തികയില്‍ നിന്ന് വിരമിച്ച ശേഷം 2002ല്‍ മര്‍കസ് ആര്‍ട്‌സ് കോളേജില്‍ മാനേജറായിട്ടാണ് മര്‍കസിന് കീഴില്‍ അദ്ദേഹത്തിന്റെ സേവനമാരംഭിച്ചത്. പിന്നീട് ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. എച്ച്. ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് മാനേജറായിട്ടായിരുന്നു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി
അദ്ദേഹത്തിന്റെ സേവനം. കുട്ടമ്പൂരില്‍ 1947ലാണ് ജനനം. നഫീസ പി.കെയാണ് ഭാര്യ. ഷാനവാസ്, ഷാജഹാന്‍, ഷെറീന എന്നിവര്‍ മക്കളാണ്. കുട്ടമ്പൂര്‍ സുന്നി മസ്ജിദ് പ്രസിഡന്റായിരുന്നു. ജനാസ നിസ്‌കാരം കുട്ടമ്പൂര്‍ സുന്നി മസ്ജിദില്‍ വൈകുന്നേരം 4 മണിക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കും. തുടര്‍ന്ന് 4.30ന് വീര്യമ്പ്രം ജുമാമസ്ജിദില്‍ ഖബറടക്കും.