കോഴിക്കോട്: പുതിയ അധ്യയന വര്‍ഷത്തെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി മര്‍കസ് സ്കൂളുകള്‍ക്കായി മെയ് രണ്ടു മുതല്‍ എജ്യു കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. മെയ് രണ്ടിന് രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരുടെ നേതൃത്വത്തില്‍ വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചുള്ള ശില്പശാല അധ്യാപകര്‍ക്കായി നടക്കും. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശിക്ഷ സംഘാനുമായി സഹകരിച്ചു മെയ് 3, 4 തിയ്യതികളില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കായുള്ള രണ്ടു ദിവസത്തെ ശില്പശാല നടക്കും. ഐ ഐ ടി ഡല്‍ഹി – എജ്യു എക്സലെന്‍സ് പ്രധാന അംഗം വിജയ് ഗുപ്ത നേതൃത്വം നല്‍കും. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസിം പ്രേംജി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു മെയ് 7 മുതല്‍ 12 വരെ ആറു ദിവസത്തെ ക്ലാസ് റൂം ഒബ്സെര്വഷന് വര്‍ക്ക് ഷോപ് നടക്കും. പ്രവീണ്‍ കുമാര്‍, പത്മിനി എന്നിവര്‍ നേതൃത്വം നല്‍കും. മെയ് 10 മുതല്‍ 18 വരെ ഭാഷ, കംപ്യുട്ടര്‍ പരിജ്ഞാനം, കരിക്കുലം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചു കെ ജി അധ്യാപകര്‍ക്കായുള്ള പരിശീലന പരിപാടികള്‍ നടക്കും. കസ്തുരി ദേവി മലേഷ്യ, വയോള കൃഷ്ണമൂര്‍ത്തി, ജൂഡിത്ത് വിദ്യ, ലിനേഷ് ഫ്രാന്‍സിസ്, അംജദ് റസല്‍ ഹൈദരാബാദ് എന്നിവര്‍ നേതൃത്വം നല്‍കും. സ്കൂളുകളുടെ സമഗ്രമായ പുരോഗതിക്കായി വൈവിധ്യമായ പരിപാടികളാണ് മര്‍കസ് ആവിഷ്കരിക്കുന്നതെന്ന് മര്‍കസ് ഗ്രൂപ് ഓഫ് സ്കൂള്‍ ഡയറക്റ്റര്‍ ഡോ. അമീര്‍ ഹസന് പത്രക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രോഗ്രാം എക്സിക്യൂട്ടീവ് ഫായിസ് മുഹമ്മദുമായി ബന്ധപ്പെടാവുന്നതാണ് (+919656666746)