കാരന്തൂര്‍: മര്‍കസ് ഐ.ടി.ഐയില്‍ ഈ വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കുന്ന ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ക്യാമ്പസ് ഇന്റര്‍വ്യൂ നാളെ(ബുധന്‍) രാവിലെ 9.30ന് ഐ.ടി.ഐയില്‍ നടക്കും.
ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍, സിവില്‍, എഞ്ചിനിയറിംഗ് മേഖലകളിലെ പ്രമുഖ കമ്പനികള്‍ അഭിമുഖത്തില്‍ പങ്കെടുക്കും. ഉദ്ഘാടന സെഷനില്‍ മര്‍കസ് അക്കാദമിക് പ്രൊജക്റ്റ് ഡയറക്ടര്‍ പ്രൊഫ. ഉമറുല്‍ ഫാറൂഖ്, മര്‍കസ് അക്കാദമിക് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ്, പ്രിന്‍സിപ്പല്‍ മുഹമ്മദലി, വള്ളിയാട് മുഹമ്മദലി സഖാഫി പങ്കെടുക്കും.