കുന്നമംഗലം: മര്‍കസ് ഐ.ടി.ഐയില്‍ 2003ല്‍ പഠനം പൂര്‍ത്തിയാക്കിയ വയര്‍മാന്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു. പതിനാറ് വര്‍ഷത്തിന് ശേഷമാണ് കലാലയ അനുഭവങ്ങള്‍ പങ്കുവെച്ച് സംഗമം നടത്തിയത്. അബ്ദുല്‍ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എന്‍. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഴയകാല അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. സ്ഥാനപനത്തിലേക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നല്കിയ ഫര്‍ണിച്ചറുകള്‍ പ്രിന്‍സിപ്പലും അധ്യാപകരും ഏറ്റുവാങ്ങി. അബ്ദുറഹ്മാന് കുട്ടി, സന്ദീപ് കുമാര്‍, മിഥുന് ലാല്‍, രജ്ഞിത്ത് കുമാര്‍ കോരങ്ങാട്, നൗഷാദ് ചെറുവാടി, സജീവന് മൈക്കാവ്, നിസാര്‍ ചേരിഞ്ചാല്‍, നൗഷാജ് എരഞ്ഞോണ പ്രസംഗിച്ചു.