മര്‍കസ് ഓത്തുപള്ളി ഇന്ന്‌ ആരംഭിക്കും

0
1486
SHARE THE NEWS

കോഴിക്കോട്: വിശുദ്ധ റമളാന്‍ ഖുര്‍ആന്‍ പഠനത്തിനും ഇസ്ലാമിക ജീവിത അഭ്യാസത്തിനുമായി ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ‘ഓത്തുപള്ളി’ എന്ന പേരില്‍ മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് ദശദിന ഖുര്‍ആന്‍ പാരായണ പരിശീലനം സംഘടിപ്പിക്കുന്നു. ബാച്ച് ഒന്ന് മെയ് 11 മുതല്‍ 21 വരെയും ബാച്ച് 2 മെയ് 22 മുതല്‍ ജൂണ്‍ 2 വരെയും നടക്കും. വിദഗ്ധരായ ഖാരിഉകളുടെ തജ്വീദ് ക്ലാസുകള്‍, മര്‍കസ് ഖുര്‍ആന്‍ അക്കാദമിയിലെ ഹാഫിളായ ഉസ്താദുമാരുടെ മേല്‍നോട്ടം, പ്രധാന സൂറത്തുകള്‍ മനപ്പാഠമാക്കാന്‍ അവസരം, നിത്യ ജീവിതത്തിലെ ദിക്‌റുകളും ദുആകളും പഠിക്കാനവസരം, വുളൂഅ്,നിസ്‌കാരം പ്രാക്ടിക്കല്‍ പരിശീലനം തുടങ്ങിയവ കാമ്പിലൂടെ ലഭ്യമാക്കും.
ബന്ധപ്പെടേണ്ട നമ്പര്‍: 8089657914, 8921032814


SHARE THE NEWS